റിയാദിൽ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന

റിയാദിൽ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന

റിയാദ്: ഉത്തര റിയാദിൽ വിദേശ തൊഴിലാളികൾ കൂട്ടത്തോടെ കഴിയുന്ന ലേബർ ക്യാമ്പുകളിൽ നഗരസഭാ സംഘം പരിശോധന നടത്തി. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന പുതിയ ആവിർഭാവ കേന്ദ്രങ്ങൾ പ്രത്യക്ഷപ്പെടുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ നോർത്ത് ബലദിയ പരിധിയിലെ ലേബർ ക്യാമ്പുകളിൽ നടത്തിയ പരിശോധയിൽ നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു. കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ നടപടികൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട ഏതാനും നിയമ ലംഘനങ്ങൾ പരിശോധനക്കിടെ കണ്ടെത്തി.

താമസ സ്ഥലങ്ങളിൽ മതിയായ വായു സഞ്ചാരം ഇല്ലാതിരിക്കൽ, ഭക്ഷ്യവസ്തുക്കൾ മോശം രീതിയിൽ സൂക്ഷിക്കൽ എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങളാണ് ലേബർ ക്യാമ്പുകളിൽ കണ്ടെത്തിയത്. ഉത്തര റിയാദിലെ ലേബർ ക്യാമ്പുകളിൽ നഗരസഭാ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ് റിയാദ് നഗരസഭ പുറത്തുവിട്ടു.

Share this story