2030-ല്‍ ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഒളിമ്പിക് കമ്മിറ്റി മേധാവി

2030-ല്‍ ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഒളിമ്പിക് കമ്മിറ്റി മേധാവി

ദോഹ: 2030-ല്‍ ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി മേധാവി ഷെയ്ഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍താനി ചൂണ്ടിക്കാട്ടി. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

2030 ഏഷ്യന്‍ കായിക മഹാമഹത്തിന് ആതിഥേയത്വം വഹിക്കാന്‍ ഏറ്റവും യോഗ്യതയുള്ള രാഷ്ട്രം ഖത്തറാണ്. അടുത്ത 10 വര്‍ഷം കൂടി കഴിയുമ്പോള്‍ രാജ്യത്തെ കായിക വികസനം എത്രമാത്രം വ്യത്യസ്തമായിരിക്കുമെന്ന് ഇപ്പോള്‍ ചിന്തിക്കാന്‍ പോലും സാധിക്കില്ല.

ഖത്തര്‍ സര്‍ക്കാര്‍ ടൂര്‍ണമെന്റ് ആതിഥേയത്വത്തിന് സമര്‍പ്പിച്ച ബിഡ് വളരെയധികം ഫലപ്രദമായ ഒന്നാണ് എന്നാണ് തന്റെ വിശ്വാസം. ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫുട്ബാള്‍ ലോക കപ്പ് 2022 ഇതുമായി ബന്ധപ്പെട്ട മികച്ച മുന്നൊരുക്കമാണെന്നും അല്‍ ജൗആന്‍ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

Share this story