അസീർ കടൽ തീരം വീണ്ടും സജീവമായി

അസീർ കടൽ തീരം വീണ്ടും സജീവമായി

അബഹ: കോവിഡ് പശ്ചാത്തലത്തിൽ നിർജീവമായിരുന്ന അസീർ കടൽ തീരം വീണ്ടും സജീവമായിത്തുടങ്ങി. കഴിഞ്ഞയാഴ്ച 7248 കാറുകളും ധാരാളം സന്ദർശകരും ഇവിടെ എത്തിയതായി അസീർ നഗരസഭാ സെക്രട്ടറി ജനറൽ ഡോ. വലീദ് അൽഹുമൈദി അറിയിച്ചു.

വിവിധ പരിപാടികൾ സംഘടിപ്പിക്കാനും സൗദികൾക്കും വിദേശികൾക്കും അവധി ദിനങ്ങൾ ആസ്വദിക്കാനുമായി വൻതുക മുടക്കിയാണ് ഈ ബീച്ച് നഗരസഭ നവീകരിച്ചത്. ശുചീകരണം, ചെടികൾ വെട്ടി പാകപ്പെടുത്തൽ തുടങ്ങി സൗന്ദര്യവത്കരണ പരിപാടികൾ നഗരസഭയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

കോവിഡ് അണുവിമുക്തമാക്കുന്നതിനായി 100 തൊഴിലാളികളുടെയും 30 സൂപ്പർവൈസർമാരുടെയും 15 നിരീക്ഷകരുടെയും സേവനം വിനിയോഗിച്ചു. ഗതാഗത പരിഷ്‌കരണം നടപ്പാക്കിയതിനാൽ ഇവിടെ ഗതാഗതക്കുരുക്കുണ്ടാവാറില്ലെന്ന് അൽഹുമൈദി പറഞ്ഞു.

Share this story