ഉംറ അനുമതി കൈമാറാനാവില്ല 

ഉംറ അനുമതി കൈമാറാനാവില്ല 

മക്ക: മറ്റുള്ളവർക്ക് പകരം ഉംറ ചെയ്യാനുള്ള സൗകര്യം ഇപ്പോഴില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇഅ്തമർനാ ആപ്പിൽ ഇതിനുളള സൗകര്യമില്ലാത്തതാണ് കാരണം.

നിലവിൽ ഉംറ ചെയ്യാൻ ഒരാൾക്ക് ലഭിച്ച അനുമതി പത്രം മറ്റുള്ളവർക്ക് കൈമാറാനാവില്ല. ഇതുസംബന്ധിച്ച ചോദ്യത്തിനുത്തരമായാണ് മന്ത്രാലയം ഇങ്ങനെ പ്രതികരിച്ചത്.

Share this story