ഉംറ ബുക്കിംഗിന് അബ്ശിര്‍ അക്കൗണ്ട് നിര്‍ബന്ധമില്ല

ഉംറ ബുക്കിംഗിന് അബ്ശിര്‍ അക്കൗണ്ട് നിര്‍ബന്ധമില്ല

മക്ക: ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ അക്കൗണ്ടുകളില്ലാത്തവര്‍ക്കും ഇഅ്തമര്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അബ്ശിറി’ല്‍ അക്കൗണ്ടില്ലാത്ത സൗദി പൗരന്മാരും വിദേശികളും അബ്ശിറില്‍ രജിസ്റ്റര്‍ ചെയ്ത ഒരാള്‍ വഴി മൊബൈല്‍ ഫോണ്‍ നമ്പര്‍ തിരിച്ചറിയല്‍ പ്രക്രിയ പൂര്‍ത്തിയാക്കുകയാണ് വേണ്ടത്.

അബ്ശിറില്‍ പ്രവേശിച്ച് തവക്കല്‍നാ ആപ്പിനുള്ള മൊബൈല്‍ ഫോണ്‍ നമ്പര്‍ തിരിച്ചറിയല്‍ എന്ന പേരിലുള്ള സേവനം വഴിയാണ് ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഇതിനു ശേഷം തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ‘തവക്കല്‍നാ’ ആപ്പില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ‘ഇഅ്തമര്‍നാ’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് ഉംറ ബുക്കിംഗ് നടത്താന്‍ സാധിക്കുമെന്നും തവക്കല്‍നാ ആപ്പ് വ്യക്തമാക്കി.

Share this story