എങ്ങനെ ട്രാക്ക് മാറാം; സൗദിയില്‍ ക്യാമറയും പിഴയും ഇന്നുമുതൽ

എങ്ങനെ ട്രാക്ക് മാറാം; സൗദിയില്‍ ക്യാമറയും പിഴയും ഇന്നുമുതൽ

ജിദ്ദ: ആവശ്യമായ സൂചനകള്‍ നല്‍കാതെ റോഡുകളില്‍ ട്രാക്ക് മാറുന്നവരെ പിടികൂടുന്നതിനുള്ള ക്യമറകള്‍ സൗദി ട്രാഫിക് പോലീസ് ഇന്നുമതല്‍ പ്രവര്‍ത്തിപ്പിക്കും.

ട്രാഫിക് നിയമ ലംഘകരില്‍നിന്ന് പിഴ ഈടാക്കാനാണ് നീക്കം. പ്രോട്ടോക്കോള്‍ പാലിക്കാത ഒരു ലേനില്‍നിന്ന് മറ്റൊന്നിലേക്ക് മാറുന്നവരില്‍നിന്ന് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് പിഴ ഈടാക്കുകയെന്നും ട്രാഫിക് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ലേനില്‍നിന്ന് മറ്റൊരു ലേനിലേക്ക് മാറുന്നതിനുള്ള ശരിയായ രീതി ട്രാഫിക് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

1. മറ്റുള്ളവരേയോ സ്വന്തത്തെ തന്നെയൊ അപകടത്തിലാക്കി ട്രാക്ക് മാറ്റം അരത്. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം.
2. ട്രാക്ക് മാറാന്‍ പോകുന്ന ഭാഗത്ത് നീക്കം അനുവദിക്കുന്ന ട്രാഫിക് അടയാളങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം.
3. ട്രാക്ക് മാറാന്‍ തുടങ്ങുന്നതിനു മുമ്പു തന്നെ ഇന്‍ഡികേറ്റര്‍ ഓണ്‍ ചെയ്യണം.
4. മാറിയ ഉടന്‍ ഇന്‍ഡികേറ്റര്‍ ഓഫാക്കുക.

Share this story