ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഇന്നുമുതല്‍ കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധം

Share with your friends

മസ്‌കറ്റ്: ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഇന്നുമുതല്‍ കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധം. രാജ്യത്തേയ്ക്ക് വരുന്നതിന്റെ 96 മണിക്കൂറിനകം നടത്തിയ പി.സി.ആര്‍ പരിശോധനാഫലമാണ് കയ്യില്‍ കരുതേണ്ടത്.

അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുമുള്ള പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഉള്ളവര്‍ക്ക് മാത്രമേ ഒമാനിലേക്ക് യാത്ര ചെയ്യാന്‍ കഴിയൂ. രാജ്യത്ത് എത്തിക്കഴിഞ്ഞാലുടന്‍ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും പിന്നീട് 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം.

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമ്പോള്‍ നടത്തുന്ന പി.സി.ആര്‍ പരിശോധനയിലും പിന്നീട് എട്ടാം ദിവസം നടത്തുന്ന പി.സി.ആര്‍ പരിശോധനയിലും ഫലം നെഗറ്റീവ് ആണെങ്കില്‍ ഏഴാം ദിവസം ക്വാറന്റൈന്‍ അവസാനിപ്പിക്കാം. അല്ലാത്ത പക്ഷം 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയുകയും വേണം.

അതേസമയം, പതിനഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ നിര്‍ബന്ധിത പി.സി.ആര്‍ പരിശോധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-