കുവൈറ്റിൽ 60 വയസ്സിനു മുകളിലുള്ള പ്രവാസികള്‍ക്ക് ഫാമിലി വിസയിലേക്ക് മാറാം

കുവൈറ്റിൽ 60 വയസ്സിനു മുകളിലുള്ള പ്രവാസികള്‍ക്ക് ഫാമിലി വിസയിലേക്ക് മാറാം

കുവൈറ്റ് സിറ്റി: 60 വയസ്സിനു മുകളിലുള്ള പ്രവാസികള്‍ക്കുള്ള റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നത് കുവൈറ്റ് അവസാനിപ്പിക്കാനിരിക്കെ പുതിയ നടപടിയുമായി അധികൃതര്‍. 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഫാമിലി റെസിഡന്‍സി പെര്‍മിറ്റിലേക്ക് മാറാമെന്ന് അല്‍ റായ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ തീരുമാനം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ പറഞ്ഞു. 2021 ജനുവരി ഒന്നിനും ശേഷമായിരിക്കും പുതിയ തീരുമാനം നിലവില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.

സാധുവായ റെസിഡന്‍സി പെര്‍മിറ്റ് ഉള്ളവര്‍ക്ക് കുവൈറ്റില്‍ താമസിക്കാന്‍ കഴിയുമെന്നും അല്ലാത്തവര്‍ മടങ്ങിപ്പോകണമന്നും അദ്ദേഹം പറഞ്ഞു. ഹൈ സ്‌കൂള്‍ ഡിപ്ലോമ മാത്രം ഉള്ളവരാണ് മടങ്ങിപ്പോകേണ്ടി വരിക. പോസ്റ്റ്-സെക്കന്‍ഡറി ഡിപ്ലോമയോ അതില്‍ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് കുവൈറ്റില്‍ തുടരാം.

Share this story