കൊറോണ വാക്‌സിന്‍ താങ്ങാവുന്ന നിരക്കില്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം: സല്‍മാന്‍ രാജാവ്

Share with your friends

റിയാദ്: കോവിഡ് വാക്‌സിനുകള്‍ ലോകത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കാന്‍ ജി-20 പ്രവര്‍ത്തിക്കണമെന്ന് സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു. ദ്വിദിന ഓണ്‍ലെന്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജാവ്. മഹാമാരി തുല്യതയില്ലാത്ത ആഘാതമാണ് സൃഷ്ടിച്ചത്. ലോകത്ത് വലിയ സാമ്പത്തിക, സാമൂഹിക നഷ്ടങ്ങള്‍ക്ക് കാരണമായി. ജനവിഭാഗങ്ങളും സമ്പദ്‌വ്യവസ്ഥകളും ആഘാതത്തിലാണ്. എന്നിരുന്നാലും അന്താരാഷ്ട്ര സഹകരണത്തിലൂടെ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയും.

കഴിഞ്ഞ ദശകങ്ങളില്‍ കൈവരിച്ച വികസന പുരോഗതി നിലനിര്‍ത്താന്‍ വികസ്വര രാജ്യങ്ങള്‍ക്ക് പിന്തുണ ആവശ്യമാണ്. ശക്തവും സുസ്ഥിരവും സമഗ്രവുമായ വളര്‍ച്ചക്ക് അടിത്തറ പാകുകയും വേണം. വിദ്യാഭ്യാസം, പരിശീലനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സംരംഭകര്‍ക്കുള്ള പിന്തുണ, വ്യക്തികള്‍ക്കിടയിലെ ഡിജിറ്റല്‍ വിടവുകള്‍ നികത്തല്‍ എന്നിവയിലൂടെ എല്ലാവര്‍ക്കും വിശിഷ്യാ, സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും, സമൂഹത്തിലും തൊഴില്‍ വിപണിയിലും അവരുടെ പങ്ക് വര്‍ധിപ്പിക്കാന്‍ അവസരങ്ങളൊരുക്കാനും പ്രവര്‍ത്തിക്കണമെന്നും രാജാവ് ആഹ്വാനം ചെയ്തു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-