ന്യുനമർദ്ദം: കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്

ന്യുനമർദ്ദം: കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്

മസ്കറ്റ്: രാജ്യത്തെ മത്സ്യത്തൊഴിലാളികൾ, കടൽ യാത്രക്കാർ, കൃഷിക്കാർ, കന്നുകാലി വളർത്തുന്നവർ, തേനീച്ചകർഷകർ എന്നിവർ കടലിൽ പോകരുതെന്നും ബോട്ടുകളുടെയും കപ്പലുകളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ നടപടികൾ സ്വീകരിക്കണമെന്നും രാജ്യത്തെ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

തെക്കൻ അറേബ്യൻ കടലിലെ ന്യുനമർദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

തെക്കൻ അറേബ്യൻ കടലിലെ ന്യുനമർദ്ദം മൂലം അൽ-വുസ്ത, ധോഫർ ഗവർണറേറ്റുകളിലെ വ്യോമാതിർത്തിയെ ബാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കൃഷിക്കാർ, ബ്രീഡർമാർ, തേനീച്ചകർഷകർ എന്നിവരുടെ സുരക്ഷയും കന്നുകാലികളുടെയും തേനീച്ചക്കൂടുകളുടെയും സുരക്ഷ ഉറപ്പുവരുത്താനും താഴ്‌വരകളിൽ നിന്ന് അകറ്റി നിർത്താനും താഴ്ന്ന പ്രദേശങ്ങളിൽ തേനീച്ചക്കൂടുകൾ ഉപേക്ഷിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Share this story