നാഷണൽ കാർഡിയാക് സെന്ററിൽ സിമുലേഷൻ ലബോറട്ടറി സജ്ജമായി

നാഷണൽ കാർഡിയാക് സെന്ററിൽ സിമുലേഷൻ ലബോറട്ടറി സജ്ജമായി

മസ്കറ്റ്: രാജ്യത്തെ റോയൽ ഹോസ്പിറ്റലിൽ നാഷണൽ കാർഡിയാക് സെന്ററിലെ പരിശീലന വിഭാഗത്തിൽ സിമുലേഷൻ ലബോറട്ടറി ആരംഭിച്ചതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

ജിസർ ഫൗണ്ടേഷന്റെ പിന്തുണയോടെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കേന്ദ്രം തയ്യാറാക്കിയതെന്നും അറിയിച്ചു.

റിയലിസ്റ്റിക് സാഹചര്യങ്ങൾ അനുകരിക്കാനും ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഓക്സിജൻ സാന്ദ്രത എന്നിവയുൾപ്പെടെ ശരീരത്തിലെ സുപ്രധാന ഘടകങ്ങൾ കൃത്യമായ സെൻസറുകളുടെ രേഖപ്പെടുത്തുവാനും ആണ് കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്.

ഹൃദ്രോഗത്തിന്റെ ഗുരുതരവും മിതമായതുമായ കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഇവ ആരോഗ്യ ഗ്രൂപ്പുകളെ സഹായിക്കും.

Share this story