രാജ്യത്ത് നിന്ന് പുറത്തു പോകുവാൻ ഏഴായിരത്തിലധികം അപേക്ഷകൾ ലഭിച്ചുവെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം

രാജ്യത്ത് നിന്ന് പുറത്തു പോകുവാൻ ഏഴായിരത്തിലധികം അപേക്ഷകൾ ലഭിച്ചുവെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം

മസ്കറ്റ്: നവംബർ 15 നും 19 നും ഇടയിൽ രാജ്യത്ത് നിന്ന് പുറത്ത് പോകുവാൻ പ്രവാസികളിൽ നിന്ന് 7,689 അഭ്യർത്ഥനകൾ ലഭിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

വർക്ക് പെർമിറ്റ് സ്റ്റാറ്റസ് അനുസരിച്ച് അപേക്ഷകൾ രജിസ്റ്റർ ചെയ്ത 3,765 പേരുടെ വർക്ക് പെർമിറ്റുകൾ സജീവമാണെന്നും 3,263-ലധികം പേർ തൊഴിലില്ലാത്തവരും 408 പേർ വർക്ക് പെർമിറ്റ് ഇല്ലാത്തവരും 253 പേരുടെ പെർമിറ്റ് റദ്ദാക്കിയതുമാണെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്തേക്ക് പ്രവേശിക്കുന്ന രീതിയെ അടിസ്ഥാനമാക്കിതന്നെയാണ് ഈ അപേക്ഷകളും രജിസ്റ്റർ ചെയ്തത് . വർക്ക് വിസ കൈവശമുള്ള പ്രവാസികളുടെ എണ്ണം 7,289 ആണ്. 93 ഓളം പ്രവാസികൾക്ക് ഫാമിലി ജോയിനിങ്ങ് വിസയും 87 പ്രവാസികൾക്ക് റിലേറ്റീവ് ജോയിനിങ് വിസയും 147 പേർക്ക് വിസിറ്റ് വിസയും 12 പേർക്ക് ടൂറിസ്റ്റ് വിസയും 61 പേർക്ക് രേഖകളുമില്ലായെന്നും മന്ത്രാലയം അറിയിച്ചു.

Share this story