യു.എ.ഇ ലെ വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖ എഞ്ചിനീയറിംഗ് ഗ്രൂപ്പായ സിറാജ് ഇന്റർനാഷണൽ അലൂമിനിയം ഗ്രൂപ്പിന് സേവന മികവിനുള്ള അംഗീകാരം

യു.എ.ഇ ലെ വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖ എഞ്ചിനീയറിംഗ് ഗ്രൂപ്പായ സിറാജ് ഇന്റർനാഷണൽ അലൂമിനിയം ഗ്രൂപ്പിന് സേവന മികവിനുള്ള അംഗീകാരം

Report : Mohamed Khader Navas

ദുബായി : യു.എ.ഇ യിൽ കഴിഞ്ഞ നാലു പതിറ്റാണ്ടായി ദുബായിലുൾപ്പെടെ അംബര ചുംബികളായ കെട്ടിടങ്ങൾക്ക് രൂപവും ഭാവവും നൽകുന്നതിൽ സിറാജ് ഇന്റർനാഷണൽ ഗ്രൂപ്പ് വഹിച്ച പങ്കു വളരെ വലുതാണ്. ദുബായിലെ ഏറ്റവും വലുതും പ്രസിദ്ധവുമായ ദുബായ് ഇൻഡസ്ട്രിയൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കമ്പനികളിലൊന്ന് കൂടിയാണ് സിറാജ് ഇന്റർനാഷണൽ.

കഴിഞ്ഞ നാലു പതിറ്റാണ്ടായി കമ്പനി നൽകി വരുന്ന ഏറ്റവും മികച്ച ഗുണ നിലവാരമുള്ള സേവനങ്ങൾ മുൻനിർത്തിയാണ് ഗൾഫ് എക്സ്ട്രഷൻസ് പുരസ്‌കാരത്തിന് സിറാജ് ഇന്റർനാഷണൽ ഗ്രൂപ്പിനെ തിരഞ്ഞെടുത്തത്. ജീവകാരുണ്യ വിദ്യഭ്യാസ സാമൂഹിക സേവന രംഗത്ത് നാട്ടിലും യു.എ.ഇ ലുമായി നിരവധി സംരഭങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പൗര പ്രമുഖനായ കണ്ണൂർ പയ്യാമ്പലം സ്വദേശി മുസ്തഫ മുള്ളിക്കോട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് സിറാജ് ഇന്റർനാഷണൽ ഗ്രൂപ്.

അവാർഡ് ദാന ചടങ്ങിൽ മാനേജിങ് പാർട്ണർമാരായ റിയാസ്, മുസ്തഫ, റിസ്വാൻ മുസ്തഫ എന്നിവർ സംബന്ധിച്ചു. കോവിഡ് പ്രതിസന്ധി ആയിട്ട് പോലും ആയിരകണക്കിന് വരുന്ന തൊഴിലാളികളിൽ ഒരാളെ പോലും പിരിച്ചു വിടുകയോ ശമ്പളം വെട്ടി ചുരുക്കുകയോ ചെയ്തിട്ടില്ല സിറാജ് ഗ്രൂപ്പ്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ 23 ഏക്കറിൽ സ്ഥാപിച്ച എം.എം ക്നോളഡ്ജ് വില്ലേജ് ഉത്തര മലബാറിലെ വിദ്യാഭ്യാസ രംഗത്ത് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ വിദ്യഭ്യാസ സ്ഥാപങ്ങളിലൊന്നാണ്.

Share this story