വിതുമ്പലടക്കാനാവാതെ ദുബായിലെ ഫുട്ബോൾ പ്രേമികൾ

Share with your friends

Report : Mohamed Khader Navas

ദുബായ് : വിജയത്തിലേക്കും
ആത്മവിശ്വാസത്തിലേക്കും പ്രത്യാശയിലേക്കും കാല്പന്തുകൊണ്ട് വിസ്മയം തീർത്ത ഫുട്ബാൾ ഇതിഹാസം ഡീഗോ മാറഡോണയ്ക്കു ദുബായിലെ ഫുട്ബോൾ പ്രേമികൾ ഒരു മിനിറ്റു മൗനം അവലംബിച്ചു ആദരമർപ്പിച്ചു, ദുബായിയുടെ സ്പോർട്സ് ബ്രാൻഡ് അംബാസഡറായും ,പ്രാദേശിക ക്ലബിന്റെ പരീശീലകനായും ദുബായ് തന്റെ രണ്ടാം വീടായും കണ്ടിട്ടുള്ള മാന്ത്രികൻ വിട പറയുമ്പോൾ രണ്ടാം വീടായ ദുബായിയും വിതുമ്പുകയാണ്. കാൽപ്പന്തു പോലെതന്നെ യു.എ.ഇ യെയും നെഞ്ചോട് ചേർത്ത വീരേതിഹാസത്തിനു ദുബായ് ഇ.സി.എച്ഛ് ഫുട്ബോൾ ക്ലബ്ബിന്റെ
ആഭിമുഘ്യത്തിൽ ആദരമർപ്പിച്ചു.

ഖിസൈസിലെ ടാർഗറ്റ് ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വേൾഡ് പവർ ലിഫ്റ്റിങ് ചാമ്പ്യൻ മജ്‌സിയ ഭാനു, നെല്ലറ ഷംസുദ്ദീൻ, ഇക്ക്റ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്റ്റർ നബിൽ ളാഹിർ, റാഇ.സി.എച്ഛ് ക്ളബ് മാനേജർമാരായ മുസ്തഫ, അംജദ് അലി, ഷിറാസ് അഹമ്മദ് എന്നിവർ സംബന്ധിച്ചു, മറഡോണയുടെ സാന്നിധ്യം യു.എ.ഇ ലെ കായിക രംഗത്ത് സൃഷ്ട്ടിച്ച ഉണർവിനെ ക്ളബ് അനുസ്മരിച്ചു. ഡീഗോയുടെ വ്യത്യസ്ത പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു ദുബായിലെ ഫുട്ബോൾ ആരാധകർ കാൽപ്പന്തു മൈതാനിയിൽ ദൈവത്തിന്റെ ഒപ്പുമായി വിരിഞ്ഞ ഇതിഹാസത്തിന് അവസാന ആദരം അർപ്പിച്ചത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!