യു എ ഇയുടെ ധീരരക്തസാക്ഷികളായ സൈനികർക്ക് ആദരം അർപ്പിച്ച് ‘ആർട്ട് ഫോർ യു’

Share with your friends

വിൻസെന്റ് വാൻ ഗോഗ്, പാബ്ലോ പിക്കാസോ സൃഷ്ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുഎഇയിലെ 20 കലാകാരന്മാർ രാജ്യത്തിന്റെ രക്തസാക്ഷികളായ ധീര സൈനികരുടെ ത്യാഗത്തെ സർഗാത്മകമായി അഭിവാദ്യം ചെയ്തു.

ആർട്ടിസ്റ്റ് അൻസസ്റ്റേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന വെർച്വൽ എക്‌സിബിഷൻ ഡിസംബർ ഒന്നിന് ആരംഭിച്ചു. ഓരോ ചിത്രകാരന്മാരും അവർക്ക് ആരാധ്യരായ ലോക ക്ളാസിക് ചിത്രകാരന്മാരുടെ ശൈലി പിന്തുടർന്നാണ് തങ്ങൾ ജീവിക്കുന്ന നാട്ടിന്റെ സൈനികർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നത്.

‘വിൻസെന്റ് വാൻ ഗോഗ്, പാബ്ലോ പിക്കാസോ, ജോർജിയ ഓ കീഫ് എനിങ്ങനെ വ്യത്യസ്ത ശൈലികളുള്ള പല വിഖ്യാത ആർട്ടിസ്റ്റുകളുടെ സൃഷ്ടികൾ പുനരാവിഷ്‌കരിക്കപ്പെടുന്നത് പോലെയാണ് അനുഭവപ്പെടുന്നത്, അങ്ങിനെ തന്നെയാകണം ഇതിന്റെ ഭാഗമാകുന്ന എല്ലാ കലാകാരന്മാർക്കും അനുഭവപ്പെടുക എന്നാണ് ഞാൻ കരുതുന്നത്. എക്‌സിബിഷന്റെ ക്യൂറേറ്റർ ഡിസൈനറും ആർട്ട് 4 ഗാലറിയുടെ സ്ഥാപകനുമായ ജെസ്‌നോ ജാക്‌സൺ പറഞ്ഞു.

പാബ്ലോ പിക്കാസോ, പോൾ ക്ലീ, ജോർജ്ജ് സ്യൂറാത്ത്, മൈക്കലാഞ്ചലോ, ജോർജിയ ഓകീഫ്, റെംബ്രാന്റ്, ക്ലഡ് മോനെറ്റ്, രാജാ രവിവർമ, ജാക്‌സൺ പൊള്ളോക്ക്, എഡ്വാർഡ് മഞ്ച്, പോൾ ഗ്വഗ്വിൻ, ജുവാൻ ഗ്രിസ്, ജാക്ക് ഡേൽ, എസ്.എച്ച്. റാസ, – എന്നിങ്ങനെ 19 ലോക ക്ളാസിക് ചിത്രകാരന്മാരെ അവലംബമാക്കി 2020 നവംബർ 30 നു രാജ്യം സൈനികർക്കായി നൽകുന്ന ആദരവ് നെ അനുസ്മരിപ്പിച്ചുകൊണ്ടാണ് ചിത്രങ്ങൾ ഒരുക്കിയിത്

വിൻസെന്റ് വാൻ ഗോഗ് ശൈലിയിൽ ഞാൻ ചിത്രീകരിച്ചിരിക്കുന്ന ധീരരായ യോദ്ധാക്കൾക്കുള്ള ആദരാഞ്ജലിയാണ് എന്റെ പെയിന്റിംഗ്, ”ഇന്ത്യൻ ആർട്ടിസ്റ്റ് മങ്കുഷ് ശ്രീവാസ്തവ പറഞ്ഞു. മോനെറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഫിലിപ്പിനോ ആർട്ടിസ്റ്റ് യൊവോൺ കോമിലാങ്ങിന്റെ രചനകൾ ഇംപ്രഷനിസത്തിന്റെ ഒരു സ്‌ട്രോക്കിനെ ഓർമ്മപ്പെടുത്തുന്നു.

ജോർജിയയിലെ കലയിലെ പുഷ്പങ്ങളുടെ പ്രതീകാത്മകത യാസ്മിൻ നയീം എന്ന കലാകാരന്റെ പ്രചോദനമായിരുന്നു. ലവന്യ വർമ്മ, ജിഫ്രിൽ, റോ അൽ മദാനി, തിസാര പദ്മപ്രിയ, സുമ ദിലീപ്കുമാർ, അന്റാര സാഹ, ഫാത്മ മുഹമ്മദ്, വീണ ദേവഗിരി, ടോം അൽവാരഡോ, ജയ ഫുൽവാനി, വിനി അരവിന്ദ്, സുനിത ബിഷ്ത്, ഷെഹനാസ് ഉസ്മാൻ, ഷാജി കുണ്ടത്തിൽ, നസീം ഫൈസൽ എന്നിവരും ഈ സംരംഭത്തിന്റെ ഭാഗമാകുന്നുണ്ട്.

‘യുഎഇയിലും വിദേശത്തും സിവിൽ, സൈനിക, മാനുഷിക സേവന മേഖലകളിൽ ജീവൻ നൽകിയ എമിറാത്തി രക്തസാക്ഷികളുടെ ത്യാഗവും അർപ്പണബോധവും അംഗീകരിക്കുന്നതിന്, 2020 ഡിസംബർ 1 ന് ഞങ്ങൾ ഈ പദ്ധതി സമർപ്പിക്കുന്നു’, റെംഗി ചെറിയൻ – ദി ആർട്ട് 4 യൂ ഗാലറിയുടെ സ്ഥാപകൻ പറഞ്ഞു.

ഈ മാസം അവസാനം വരെയുള്ള പ്രദർശനത്തിന്റെ ലിങ്ക് ഇതാണ്
https://www.artsteps.com/view/5fbd8660e4a3a64723eb137d

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!