പരിചയമില്ലാത്തവരുടെ പേരിൽ പണമയക്കരുതെന്ന് സൗദി അധികൃതരുടെ മുന്നറിയിപ്പ് 

പരിചയമില്ലാത്തവരുടെ പേരിൽ പണമയക്കരുതെന്ന് സൗദി അധികൃതരുടെ മുന്നറിയിപ്പ് 

റിയാദ്: തങ്ങൾക്ക് നേരിട്ട് അറിയാത്ത ആളുകളുടെ പേരിൽ പണമയക്കുന്നതിനെതിരെ സൗദി ബാങ്കുകളുടെ കൂട്ടായ്മക്കു കീഴിലെ മീഡിയ, ബാങ്കിംഗ് ബോധവൽക്കരണ കമ്മിറ്റി മുന്നറിയിപ്പ് നൽകി. ധനകാര്യ സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുമ്പോൾ വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പു വരുത്തേണ്ടത് നിർബന്ധമാണ്. അജ്ഞാതരായ ആളുകളുടെ പേരിൽ പണമയക്കുന്നതിനെതിരെ ജാഗ്രത പാലിക്കണം.

അജ്ഞാതരായ ആളുകളുടെ പേരിൽ പണമയക്കുന്നത് പണം വെളുപ്പിക്കൽ ഇടപാടുകളുടെ ഭാഗമായി മാറിയേക്കും. നേരിട്ട് അറിവില്ലാത്ത ബാങ്കിംഗ് ഇടപാടുകൾ തങ്ങളുടെ അക്കൗണ്ടുകൾ വഴി നടന്നാലുടൻ അതേക്കുറിച്ച് ഉപയോക്താക്കൾ ബാങ്കുകളെ അറിയിക്കണം.

ധനകാര്യ സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുമ്പോൾ പണത്തിന്റെ യഥാർഥ ഉറവിടവും ഇടപാടിന്റെ യഥാർഥ ലക്ഷ്യവും വെളിപ്പെടുത്തൽ നിർബന്ധമാണ്. തെറ്റായ വിവരങ്ങൾ നിയമ നടപടികളിൽ കുടുക്കിയേക്കുമെന്നും മീഡിയ, ബാങ്കിംഗ് ബോധവൽക്കരണ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Share this story