ദക്ഷിണ സൗദിയില്‍ ഡ്രോണ്‍ ആക്രമണ ശ്രമം; സഖ്യസേന തകർത്തു

ദക്ഷിണ സൗദിയില്‍ ഡ്രോണ്‍ ആക്രമണ ശ്രമം; സഖ്യസേന തകർത്തു

റിയാദ്: സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന തകര്‍ത്തു.

ബുധനാഴ്ച രാവിലെയാണ് ദക്ഷിണ സൗദിയില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികള്‍ ഡ്രോണ്‍ അയച്ചത്.

ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

Share this story