ഖത്തര്‍ ദേശീയദിന വെടിക്കെട്ട് വെള്ളിയാഴ്ച രാത്രി 8.30ന്; പൊതുജനങ്ങള്‍ക്കും കാണാം
ദോഹ: ഖത്തര്‍ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ട് വെളളിയാഴ്ച രാത്രി 8.30 ന് ദോഹ കോര്‍ണിഷില്‍ നടക്കും. വൈകുന്നേരം നടക്കുന്ന വെടിക്കെട്ട് കാണുവാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ടാകും.
കോവിഡ് പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തില്‍ രാവിലെ നടക്കുന്ന പരേഡ് കാണാന്‍ ക്ഷണിക്കപ്പെടുന്നവര്‍ക്ക് മാത്രമേ അവസരമുണ്ടാകുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. പരേഡ് നടക്കുന്നതിനാല്‍ കോര്‍ണിഷ് ഭാഗത്തേക്കുള്ള റോഡുകള്‍ രാവിലെ അടക്കും. കതാറയിലും വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
