എയർ ബബ്ൾ കരാർ; ദുബായിൽ നിന്നുള്ള സർവീസ് പുനഃസ്ഥാപിച്ചില്ല

എയർ ബബ്ൾ കരാർ; ദുബായിൽ നിന്നുള്ള സർവീസ് പുനഃസ്ഥാപിച്ചില്ല

അബുദാബി: ദുബായിൽ എയർ ബബ്ൾ കരാറിലെ പ്രശ്നം മൂലം ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്കു മാറ്റിയ എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ഇൻഡിഗോ വിമാന സർവീസുകൾ പുനഃസ്ഥാപിക്കാനായില്ല.

ചില സെക്ടറിൽ എയർ ബബ്ൾ കരാർ പ്രകാരമുള്ള സീറ്റിനെക്കാൾ കൂടുതൽ പ്രയോജനപ്പെടുത്തിയതാണ് പ്രശ്നത്തിനു കാരണമെന്നാണ് സൂചന.

സ്പൈസ് ജെറ്റിന്റെ ദുബായ് സെക്ടറിലെ വിമാനങ്ങൾ ഈ മാസം 31 വരെ റാസൽഖൈമയിൽ നിന്നായിരിക്കും സർവീസ് നടത്തുകയെന്ന് എയർലൈൻ അറിയിച്ചു. യാത്രയ്ക്കു മുൻപ് വിമാന–റിപ്പോർട്ടിങ് സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.

Share this story