കുവൈറ്റിലെ വാണിജ്യ വിമാനസര്‍വീസുകള്‍ നാളെ; 35 രാജ്യങ്ങള്‍ക്ക് നിരോധനം

കുവൈറ്റിലെ വാണിജ്യ വിമാനസര്‍വീസുകള്‍ നാളെ; 35 രാജ്യങ്ങള്‍ക്ക് നിരോധനം

കുവൈറ്റ്: കുവൈറ്റിലെ വാണിജ്യ വിമാനസര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷനിലെ ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സലീഹ് അല്‍ ഫാദഗി അറിയിച്ചു. അതേസമയം രാജ്യത്തിന്റെ ആരോഗ്യ വ്യവസ്ഥയുടെ സുരക്ഷിതത്വം മാനിച്ച് ഉയര്‍ന്ന അപകടസാധ്യതയുള്ള 35 രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ഇപ്പോഴും നിരോധിച്ചിരിക്കുകയാണ്.

യാത്രക്കാര്‍ ആവശ്യമായ ആരോഗ്യ മുന്‍കരുതലുകളും നിയമങ്ങളും നിര്‍ബന്ധമായും പാലിച്ചിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈറ്റ്-ട്രാവലാര്‍ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സ്വദേശികള്‍ യാത്രക്ക് കോവിഡ്-19 വുമായി ബന്ധപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സും ചെയ്യേണ്ടതുണ്ട്. ഇതിനുപുറമേ പ്ലാറ്റ്‌ഫോമില്‍ ലഭ്യമായ പ്രതിജ്ഞയില്‍ യാത്രക്കാരുടെ ഒപ്പും യാത്ര പോകുന്ന രാജ്യങ്ങളില്‍ ആവശ്യമുണ്ടെങ്കില്‍ പി സി ആര്‍ സര്‍ട്ടിഫിക്കറ്റും കരുതേണ്ടതുണ്ട്. വിമാനത്തില്‍ പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 96 മണിക്കൂര്‍ മുന്‍പ് സ്ഥിരീകരിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കയ്യില്‍ ഉണ്ടാവണം.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നവര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശ്ലോനക് ആപ്പിള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. കുവൈറ്റിലെത്തുന്ന എല്ലാ പൗരന്മാരും 14 ദിവസത്തെ ഹോം കോറന്റയ്ന്‍ ഇരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു

Share this story