ഖത്തറിനെതിരായ ഉപരോധം സൗദി പിൻവലിച്ചു; അതിർത്തികൾ തുറന്നു

ഖത്തറിനെതിരായ ഉപരോധം സൗദി പിൻവലിച്ചു; അതിർത്തികൾ തുറന്നു

ഖത്തറിനെതിരായ ഉപരോധം സൗദി അറേബ്യ പിൻവലിച്ചു. കര, നാവിക, വ്യോമ അതിർത്തികൾ സൗദി തുറന്നു. ഇന്ന് ജിസിസി ഉച്ചകോടിക്ക് സൗദി വേദിയാകുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. നാല് വർഷം നീണ്ടുനിന്ന ഉപരോധത്തിനാണ് ഇതോടെ അവസാനമാകുന്നത്.

കുവൈറ്റ് വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആശയഭിന്നതയുള്ള വിഷയങ്ങളിൽ ചർച്ച തുടരും. 2017 ജൂൺ 5നാണ് തീവ്രവാദ ബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചതും അതിർത്തികൾ അടച്ചതും.

ആരോപണങ്ങൾ നിലനിൽക്കുമ്പോഴും മേഖലയുടെ സമാധാനം ലക്ഷ്യമിട്ടാണ് ഉപരോധം നീക്കുന്നതെന്നാണ് സൗദി പറയുന്നത്. അതേസമയം യുഎഇ, ഈജിപ്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ വിലക്ക് പിൻവലിച്ചിട്ടില്ല. ഉച്ചകോടിയിൽ ഇവ പരിഹരിക്കപ്പെടുമെന്നാണ് സൂചന.

Share this story