കുവൈറ്റ് മംഗഫിൽ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരി പൊള്ളലേറ്റ് മരിച്ചു

കുവൈറ്റ് മംഗഫിൽ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരി പൊള്ളലേറ്റ് മരിച്ചു

കുവൈറ്റ്: കുവൈറ്റിലെ മംഗഫ് ഏരിയയിലെ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരി പൊള്ളലേറ്റ് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീക്കും പൊള്ളലേറ്റിട്ടുണ്ട്. രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ പൊള്ളൽ ഗുരുതരമായതിനാൽ മരണപ്പെടുകയായിരുന്നു.

അപ്പാർട്ട്മെന്റിൽ തീപിടിച്ചെന്ന വിവരം കെട്ടിടത്തിലെ ഗാർഡ് ആഭ്യന്തരമന്ത്രാലയത്തിലെ ഓപ്പറേഷൻ റൂമിൽ അറിയിച്ചതോടെ സംഭവസ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന സേനയും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അതോടൊപ്പം പൊള്ളലേറ്റ രണ്ടാമത്തെ സ്ത്രീയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Share this story