180 ദിവസത്തിൽ കൂടുതല്‍ ഒമാന് പുറത്തുകഴിഞ്ഞ പ്രവാസികൾക്ക് തിരികെ വരാൻ കഴിയില്ല

180 ദിവസത്തിൽ കൂടുതല്‍ ഒമാന് പുറത്തുകഴിഞ്ഞ പ്രവാസികൾക്ക് തിരികെ വരാൻ കഴിയില്ല

മസ്‌കറ്റ്: 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തുകഴിഞ്ഞ വിദേശികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന് റോയല്‍ ഒമാന്‍ പൊലീസ് നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യവും നിര്‍ത്തലാക്കിയിട്ടുണ്ട്. ആറു മാസം വിദേശത്ത് കഴിഞ്ഞവര്‍ക്ക് ഇനി പുതിയ വീസയില്‍ മാത്രമാണു പ്രവേശനം അനുവദിക്കുക. ജനുവരി ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വന്നതായും സര്‍ക്കുലര്‍ പറയുന്നു.

വ്യോമഗതാഗതം സാധാരണ നിലയിലാകുകയും വിദേശത്ത് കുടുങ്ങിയവരെല്ലാം തിരികെയെത്തുകയും ചെയ്തതിനാലാണ് ഇളവുകള്‍ ഒഴിവാക്കിയത്. ജൂലൈ അവസാനം മുതലാണ് ആറ് മാസം കഴിഞ്ഞവര്‍ക്കും ഒമാനിലേക്ക് മടങ്ങിവരുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയത്.

Share this story