കുവൈറ്റിൽ നിന്നും വാക്സിൻ സ്വീകരിച്ചവർക്ക് പ്രത്യേക ഇലക്ട്രോണിക് സർട്ടിഫിക്കറ്റുകൾ

കുവൈറ്റിൽ നിന്നും വാക്സിൻ സ്വീകരിച്ചവർക്ക് പ്രത്യേക ഇലക്ട്രോണിക് സർട്ടിഫിക്കറ്റുകൾ

കുവൈറ്റ് : കുവൈറ്റിൽ ആദ്യഘട്ട വാക്സിനേഷൻ പൂർത്തീകരിക്കുകയും രണ്ടാംഘട്ട വാക്സിനുകൾ എത്തിച്ചേരുകയും ചെയ്ത സാഹചര്യത്തിൽ കുവൈറ്റിൽ നിന്നും വാക്സിനേഷൻ പൂർത്തീകരിച്ചവർക്കായി പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. ഇവർ രാജ്യത്തിന് പുറത്തു പോയി മടങ്ങിയെത്തുമ്പോൾ പി സി ആർ സർട്ടിഫിക്കറ്റുകൾ നിർബന്ധമല്ല.

നിലവിൽ പി സി ആർ സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയില്ല എന്ന നിബന്ധനയുണ്ടെങ്കിലും ഇവർക്ക് ഇളവ്‌ ലഭിക്കും കൂടാതെ വാക്സിനേഷൻ സ്വീകരിച്ചവരെ 14 ദിവസ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കും.

എന്നാൽ ജൂൺ മാസത്തോടെ മാത്രമേ ഈ തീരുമാനം പ്രാവർത്തികമാക്കാൻ സാധിക്കു എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതുവരെ പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

Share this story