ഇന്നുമുതൽ കര അതിർത്തികൾ അടക്കാനൊരുങ്ങി ഒമാൻ

Share with your friends

മസ്​കറ്റ്: ഒമാന്റെ കര അതിർത്തികൾ അടക്കാൻ ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിക്കുകയുണ്ടായി. തിങ്കളാഴ്​ച വൈകുന്നേരം ആറുമണി മുതൽ ഒരാഴ്​ചത്തേക്കായിരിക്കും അതിർത്തികൾ അടക്കുന്നത്. കൊറോണ വൈറസ് ​ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും എണ്ണം വർധിച്ചുവരുന്നതായും സുപ്രീം കമ്മിറ്റി പ്രസ്​താവനയിൽ പറഞ്ഞു.

മുഖാവരണം ധരിക്കാതിരിക്കുന്നതിന്​ പുറമെ ടെൻറുകളിലും മറ്റിടങ്ങളിലും നിരവധി ആളുകൾ പ​ങ്കെടുത്തുള്ള ഒത്തുചേരലുകളും നടത്തുന്നുണ്ട്​. ഇത്തരം പ്രവർത്തികൾ സമൂഹത്തിൽ വൈറസ്​ വ്യാപനത്തിന്​ കാരണമാകുന്നുണ്ട്​. നിയമലംഘകർക്ക്​ കർശന ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ തുടരുമെന്നും സുപ്രീം കമ്മിറ്റി പ്രസ്​താവനയിൽ അറിയിച്ചു. യു.എ.ഇയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നുണ്ട്​. ഇതാണ്​ കര അതിർത്തി അടക്കാനുള്ള തീരുമാനത്തിന്​ പിന്നിലെന്നാണ്​ കരുതുന്നത് ​.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!