ഖത്തറിലെ മൂടൽ മഞ്ഞ് വെള്ളിയാഴ്ച വരെ തുടരും
ദോഹ: ഖത്തറിലെ അന്തരീക്ഷത്തില്‍ മൂടല്‍ മഞ്ഞിന്റെ സാന്നിധ്യം വെള്ളിയാഴ്ച വരെ തുടരുമെന്ന് അധികൃതര്‍. ഖത്തറില്‍ കഴിഞ്ഞ ഒരു വാരമായി ശക്തമായ കാറ്റാണ് അനുഭവപെട്ടു കൊണ്ടിരിക്കുന്നത്. ചില പ്രദേശങ്ങളില്‍ പൊടികാറ്റിന്റെ സാന്നിധ്യം ശക്തമായതിനാല്‍ ആളുകള്‍ പുറത്തിറങ്ങുന്നതുമായ ബന്ധപ്പെട്ടു അധികൃതര്‍ മുന്നറിയിപ്പ് സന്ദേശം നല്‍കിയിരുന്നു. പ്രഭാത വേളകളിലും വൈകുന്നേരങ്ങളിലുമാണ് മൂടല്‍ മഞ്ഞിന്റെ സാന്നിധ്യം ശക്തമാവുക.വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ദൂരക്കാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെ. ദോഹയില്‍ ഇന്നനുഭവപെടുന്ന പരമാവധി താപനില പതിനെട്ട് ഡിഗ്രി സെല്‍ഷ്യസാണ്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
