സൗദിയില്‍ ജോലിസ്ഥലങ്ങളില്‍ ഹസ്തദാനം ഒഴിവാക്കാന്‍ കർശന നിർദേശം

സൗദിയില്‍ ജോലിസ്ഥലങ്ങളില്‍ ഹസ്തദാനം ഒഴിവാക്കാന്‍ കർശന നിർദേശം

റിയാദ്: സ്വകാര്യ, സർക്കാർ മേഖലാ ജീവനക്കാർ ജോലി സ്ഥലങ്ങളിൽ പരസ്പരം ഹസ്തദാനം ചെയ്യുന്നത് ഒഴിവാക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാവരും മുൻകരുതൽ, പ്രതിരോധ നടപടികൾ അനിവാര്യമായും പാലിക്കുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയും വേണം. ആൾക്കൂട്ടങ്ങളും ഒത്തുചേരലുകളും തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം.

മാസ്‌കുകൾ ധരിക്കാൻ പ്രത്യേക ശ്രദ്ധ കാണിക്കുകയും ഹസ്തദാനങ്ങൾ ഒഴിവാക്കുകയും വേണം. സാധ്യമായത്ര വീഡിയോ കോൾ സംവിധാനങ്ങൾ ഉപയോഗിച്ച് മീറ്റിംഗുകൾ ഡിജിറ്റലാക്കണം. വീടുകളിൽ ഇരുന്നുള്ള ജോലി കഴിയുന്നത്ര പ്രാവർത്തികമാക്കുകയും മെച്ചപ്പെട്ട തൊഴിൽ സമയ നയം നടപ്പാക്കുകയും വേണം.

സേവനങ്ങൾക്ക് ഇലക്‌ട്രോണിക് ചാനലുകൾ ഉപയോഗപ്പെടുത്താൻ പ്രത്യേകം ശ്രദ്ധ കാണിക്കണമെന്നും ജോലി സ്ഥലങ്ങളിൽ അണുനശീകരണികൾ ലഭ്യമാക്കണമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.

Share this story