താൽക്കാലിക യാത്രാ നിരോധനമുള്ള രാജ്യങ്ങളിലൂടെ ഇന്ത്യക്കാർക്ക് സൗദിയിൽ എത്താനാവില്ല; എംബസി

താൽക്കാലിക യാത്രാ നിരോധനമുള്ള രാജ്യങ്ങളിലൂടെ ഇന്ത്യക്കാർക്ക് സൗദിയിൽ എത്താനാവില്ല; എംബസി

റിയാദ്: ഇന്ത്യയടക്കം താൽക്കാലിക യാത്രാനിരോധനം ഏർപ്പെടുത്തിയ 20 രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാനാകില്ലെന്ന് റിയാദ് ഇന്ത്യൻ എംബസി വ്യക്തമാക്കി.

യു.എ.ഇ, അർജന്റീന, ജർമനി, അമേരിക്ക, ഇന്തോനേഷ്യ, അയർലാൻഡ്, ഇറ്റലി, പാക്കിസ്ഥാൻ, ബ്രസീൽ, പോർച്ചുഗൽ, യു.കെ, തുർക്കി, സൗത്ത് ആഫ്രിക്ക, സ്വീഡൻ, സ്വിറ്റ്‌സർലന്റ്, ഫ്രാൻസ്, ലബനാൻ, ഈജിപ്ത്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് ഈ മാസം രണ്ടിനാണ് സൗദി അറേബ്യ അറിയിച്ചത്.

അവർ 14 ദിവസം മറ്റൊരു രാജ്യത്ത് താമസിച്ച് കോവിഡ് ടെസ്റ്റ് നടത്തി മാത്രമേ സൗദിയിലെത്താവൂ. ഈ രാജ്യങ്ങളിൽ കഴിയുന്നവർ മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് സൗദിയിലേക്ക് പ്രവേശിക്കേണ്ടിവരും. ട്രാൻസിറ്റ് രാജ്യങ്ങളിൽ കഴിയുന്നവർ ആ രാജ്യങ്ങളിലെ കോവിഡ് വ്യവസ്ഥകളും പാലിക്കണമെന്ന് എംബസി ഓർമിപ്പിച്ചു.

Share this story