അല്‍ഉല അന്താരാഷ്ട്ര വിമാനത്താവളമായി ഉയര്‍ത്തി

അല്‍ഉല അന്താരാഷ്ട്ര വിമാനത്താവളമായി ഉയര്‍ത്തി

മദീന: അല്‍ഉല പ്രിന്‍സ് അബ്ദുല്‍ മജീദ് എയര്‍പോര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളമായി ഉയര്‍ത്തിയതായി അല്‍ഉല റോയല്‍ കമ്മീഷന്‍ അറിയിച്ചു. അല്‍ഉല വിമാനത്താവളത്തില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ സ്വീകരിക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി. അല്‍ഉല എയര്‍പോര്‍ട്ടില്‍ അല്‍ഉല റോയല്‍ കമ്മീഷന്‍ ഏതാനും വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതോടെ സൗദിയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടുകളില്‍ ഒന്നായി അല്‍ഉല വിമാനത്താവളം മാറി. വികസന പദ്ധതികളിലൂടെ എയര്‍പോര്‍ട്ടിന്റെ വിസ്തീര്‍ണം 24 ലക്ഷം ചതുരശ്രമീറ്ററായി ഉയര്‍ന്നിട്ടുണ്ട്.

യാത്രക്കാരെയും വിമാനങ്ങളെയും സ്വീകരിക്കാനുള്ള എയര്‍പോര്‍ട്ടിന്റെ ശേഷി മൂന്നിരട്ടിയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരേസമയം പതിനഞ്ചു വാണിജ്യ വിമാന സര്‍വീസുകള്‍ സ്വീകരിക്കാന്‍ അല്‍ഉല വിമാനത്താവളത്തിന് ശേഷിയുണ്ട്. പ്രതിവര്‍ഷ യാത്രക്കാരുടെ ശേഷി ഒരു ലക്ഷത്തില്‍ നിന്ന് നാലു ലക്ഷമായും ഉയര്‍ത്തി.

Share this story