ചരിത്രം കുറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇറാഖിലെത്തി

ചരിത്രം കുറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇറാഖിലെത്തി

ബാഗ്ദാദ്: ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്. ബാഗ്ദാദ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് അദ്ദേഹത്തിനു ലഭിച്ചത്.

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനാണ് മാര്‍പാപ്പ രാജ്യത്തെത്തിയത്. ഷിയാ ആത്മീയാചാര്യന്‍ ആയത്തുല്ല അലി അല്‍ സിസ്താനി അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്ത മൊസൂള്‍ അടക്കം ആറ് നഗരങ്ങള്‍ മാര്‍പാപ്പ സന്ദര്‍ശിക്കും

കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം യാത്രകള്‍ ഒഴിവാക്കിയിരുന്ന മാര്‍പ്പാപ്പ 15 മാസങ്ങള്‍ക്ക് ശേഷമാണ് വിദേശപര്യടനം നടത്തുന്നത്. ശനിയാഴ്ച ബാഗ്ദാദിലും ഞായറാഴ്ച ഇര്‍ബിലിലും കുര്‍ബാന അര്‍പ്പിക്കും. മാര്‍പാപ്പ തിങ്കളാഴ്ചയാണ് റോമിലേക്ക് മടങ്ങുക.

Share this story