ഡോ.കാദർ കാസിം അന്തരിച്ചു

ഡോ.കാദർ കാസിം അന്തരിച്ചു

മക്ക: ഏഷ്യൻ പോളി ക്ലിനിക്കിലെ ഡോക്ടർ കാസർകോട് പൈവളിക സ്വദേശി കാദർ കാസിം (എ.കെ. കാസിം-49) മക്കയിൽ അന്തരിച്ചു.

ദീർഘകാലം ഉപ്പള കൈകമ്പയിലും മംഗളൂരു ഒമേഗ ആസ്പത്രിയിലും സേവനം അനുഷ്ഠിച്ചിരുന്നു. മംഗളൂരു യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായിരുന്നു.

ഹമീദലി കമ്പാറിന്റെയും (മുഗുളി ഹമീദ്) സുലൈഖയുടേയും മകനാണ്. ഭാര്യ: ജസീല. മക്കൾ: കാമിൽ കാസിം, ഷാമിൽ കാസിം.

Share this story