കുവൈത്തിൽ ഇന്ന് മുതൽ കർഫ്യൂ വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ

കുവൈത്തിൽ ഇന്ന് മുതൽ കർഫ്യൂ വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ

കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ സ​മ​യ​ത്തി​ൽ മാ​റ്റം വരുത്തിയ മന്ത്രി സഭാ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും . വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ പു​തി​യ സ​മ​യം. റ​സ്​​റ്റാ​റ​ൻ​റ്, ക​േ​ഫ തു​ട​ങ്ങി​യ​വ​ക്ക്​ വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ ഡെ​ലി​വ​റി സ​ർ​വി​സി​ന്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ എ​ട്ടു​വ​രെ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക്ക്​ ഉ​ള്ളി​ൽ ന​ട​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്.എന്നാൽ ഈ സമയം വാഹനം ഉപയോഗിക്കാനോ റെസിഡൻഷ്യൽ ഏരിയക്ക്​ പുറത്ത്​ പോകാനോ പാടില്ല. വാഹനങ്ങളോ ഇലക്ട്രിക്ക് സൈക്കിളുകളോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ സെക്യൂരിറ്റി റിലേഷൻസ് ആന്റ് ഇൻഫർമേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ തൗഹീദ് അൽ കന്ദാരി സ്ഥിരീകരിച്ചു.

വാഹനങ്ങൾ, സ്കൂട്ടറുകൾ അല്ലെങ്കിൽ മറ്റ് സ്കേറ്റിങ് സംവിധാനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.കർഫ്യു സമയത്ത് നടത്തത്തിനായി അനുവദിച്ച രണ്ട് മണിക്കൂറിൽ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. നടക്കുമ്പോൾ മാസ്ക് ധരിക്കുകയും, ശാരീരിക അകലം പാലിക്കണമെന്നും നിർദേശമുണ്ട്. മന്ത്രിസഭയുടെ തീരുമാനങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്ന് ബ്രിഗേഡിയർ ജനറൽ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിക്കുകയും ചെയ്തു, ക​ർ​ഫ്യൂ ആ​രം​ഭം അ​ര​മ​ണി​ക്കൂ​ർ​കൂ​ടി വൈ​കി​പ്പി​ച്ച​തോ​ടെ ജോ​ലി​ക്ക്​ പോ​യി വീ​ട​ണ​യാ​ൻ കു​റ​ച്ചു​കൂ​ടി സാ​വ​കാ​ശം കി​ട്ടും.വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ വീ​ട്ടി​ലെ​ത്ത​ണ​മെ​ങ്കി​ൽ നാ​ലി​നു​​ത​ന്നെ ഇ​റ​ങ്ങേ​ണ്ട സ്ഥി​തി​യു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രും ഒ​രേ​സ​മ​യ​ത്ത്​ ജോ​ലി​ക​ഴി​ഞ്ഞ്​ ഇ​റ​ങ്ങു​ന്ന​തി​നാ​ൽ റോ​ഡി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്നു.ഇ​തി​ന്​ അ​ൽ​പം അ​യ​വു​വ​രു​ത്താ​ൻ സ​മ​യ പ​രി​ഷ്​​ക​ര​ണം​കൊ​ണ്ട്​ ക​ഴി​യും. റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കും കഫേക​ൾ​ക്കും രാ​ത്രി പ​ത്തു​വ​രെ ഡെ​ലി​വ​റി സ​ർ​വി​സി​ന്​ അ​നു​മ​തി ന​ൽ​കി​യ​തും ആശ്വാസത്തോടെയാണ് ഈ മേഖലയിൽ ഉള്ളവർ കാണുന്നത്

Share this story