ഒമാനിൽ ഇന്ന് ഒരു മണിക്കൂർ നേരത്തേയ്ക്ക് എല്ലാ വിളക്കുകളും അണയും

ഒമാനിൽ ഇന്ന് ഒരു മണിക്കൂർ നേരത്തേയ്ക്ക് എല്ലാ വിളക്കുകളും അണയും

മസ്‌ക്കത്ത്: ഒമാനില്‍ ഇന്ന് ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് എല്ലാ വിളക്കുകളും അണയ്ക്കാന്‍ പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള ബോധവല്‍കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എര്‍ത്ത് അവര്‍ ഇന്ന് രാത്രി നടത്തും. രാത്രി 8:30 മുതല്‍ 9:30 വരെ വൈദ്യുതവിളക്കുകള്‍ അണച്ചുകൊണ്ടായിരിക്കും എര്‍ത്ത് അവര്‍ ആചരണം.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ വേള്‍ഡ് വൈഡ് ഫണ്ടാണ് (ഡബ്ല്യുഡബ്ല്യുഎഫ്) ഈ പരിപാടി ആദ്യമായി മുന്നോട്ടുവച്ചത്. 2007ല്‍ സിഡ്നിയിലാണ് ആദ്യമായി പരിപാടി സംഘടിപ്പിച്ചത്. എല്ലാ വര്‍ഷവും മാര്‍ച്ചിലെ അവസാന ശനിയാഴ്ച നടക്കുന്ന എര്‍ത്ത് അവറില്‍ 180ലധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകള്‍ പിന്തുണ നല്‍കുന്നു. ഭൂമിക്ക് മനുഷ്യന്‍ നല്‍കുന്ന സാന്ത്വനമായാണ് ഇതിനെ കണക്കാക്കുന്നത്.

Share this story