യുഎഇയിലേയ്ക്ക് 60,000 രൂപയിലധികമുള്ള ഉപഹാരങ്ങൾ കൊണ്ടുവരരുത്

Share with your friends

ദുബായ് : യുഎഇയിലേയ്ക്ക് വരുന്നവർ 60,000 രൂപ(3,000 ദിർഹം)യിൽ കൂടുതൽ വിലമതിക്കുന്ന ഉപഹാരങ്ങൾ കൊണ്ടുവരാൻ പാടില്ലെന്നു ഫെഡറൽ കസ്റ്റംസ് അതോറിറ്റി(എഫ് സിഎ) അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും സുഗഗമായ യാത്രയ്ക്കും വേണ്ടി കസ്റ്റംസ് നിയമം എല്ലാവരും കൃത്യമായി പാലിക്കണമെന്നു നിർദേശിച്ചു.

സിനിമാ നിർമാണ സാമഗ്രികൾ, റേഡിയോ, സിഡി പ്ലയർ, ഡിജിറ്റൽ ക്യാമറ, ടെലിവിഷൻ, റിസീവർ, കായിക ഉപകരണങ്ങൾ, ലാപ് ടോപ്, പ്രിൻ്റർ, സ്വന്തം ആവശ്യത്തിനുള്ള മരുന്ന് എന്നിവയടക്കം അനുവദനീയമായ സാധനങ്ങൾ കൊണ്ടുവരുമ്പോൾ ഇതുസംബന്ധമായ നിബന്ധനകൾ പാലിക്കണം. 200 സിഗററ്റുകളിൽ കൂടുതൽ ഒരാൾ കൊണ്ടുവരാൻ പാടില്ല. 18 വയസിൽ താഴെയുള്ളവർ മദ്യം, പുകയില ഉൽപന്നങ്ങൾ എന്നിവ കൊണ്ടുവരരുത്. നിശ്ചിത സംഖ്യ സൂക്ഷിക്കാമെങ്കിലും തങ്ങളുടെ കൈവശമുള്ള കറൻസികൾ വെളിപ്പെടുത്തണം. സ്വന്തമായി ഉപയോഗിക്കുന്ന വിലകൂടിയ രത്നക്കല്ലുകളും മറ്റും 60,000 ദിർഹത്തിൽ കൂടുതൽ വിലമതിക്കുന്നവ കൈയിൽ വയ്ക്കരുതെന്നും നിർദേശിച്ചു. ഇതുസംബന്ധമായി നടക്കുന്ന ക്യാംപെയിനിന്റെ ഭാഗമായി അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ വിഡിയോ പുറത്തിറക്കിയിട്ടുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!