സൗദിയിലേക്കുളള വിമാന സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി ഒമാൻ എയർ

സൗദിയിലേക്കുളള വിമാന സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി ഒമാൻ എയർ

മസ്‌കത്ത്: സൗദി അറേബ്യയിലേക്കുളള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍ എയര്‍. ഏപ്രില്‍ ഒന്നു മുതല്‍ റിയാദിലേക്കുളള സര്‍വീസ് പുനരാരംഭിക്കും. ആഴ്ചയില്‍ നാല് വിമാനങ്ങള്‍ സര്‍വീസ് നടത്തും.

മാര്‍ച്ച് 28 ന് ദമ്മാമിലേക്കുളള സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. ആഴ്ചയില്‍ നാല് സര്‍വീസുകള്‍ വീതമാണ് നടത്തിയത്. സുഗമായ യാത്രക്കായ്ക്കായി എല്ലാ സുരക്ഷാ മുന്‍കരുതലുകളോടും കൂടിയ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിലും വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴും യാത്രക്കാര്‍ മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. വിമാനത്താവളത്തില്‍ വരുമ്പോഴും പുറത്തു കടക്കുമ്പോഴും സാമൂഹിക അകലം പാലിക്കണെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഒമാന്‍ എയറിന്റെ ക്യാബിന്‍ ക്രൂ സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചു കൊണ്ടാണ് സേവനം നടത്തുക. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഫ്‌ളൈറ്റിലെ ഭക്ഷണ വിതരണം നിര്‍ത്തി വെച്ചിരിക്കുകയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിരവധി നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Share this story