ജനങ്ങളോട് വീട്ടിൽ തന്നെ തുടരാൻ നിർദേശം
മനാമ: ബഹ്റൈനില്‍ വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് ബാധയോടൊപ്പം കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ആളുകളോട് വീട്ടില്‍ തന്നെ തുടരാന്‍ നിര്‍ദേശം. രാജ്യത്ത് പൊടിപടലമുള്ള കാലാവസ്ഥയും വേഗത്തിലുള്ള കാറ്റും ഉണ്ടാവുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് പരമാവധി വീടുകളില്‍ തന്നെ തുടരണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് ആവര്‍ത്തിച്ചത്. കഴിഞ്ഞ ആഴ്ച അലര്‍ജി കേസുകളില്‍ ഉണ്ടായ വര്‍ദ്ധനവിനെ കുറിച്ച് സ്വകാര്യ, പൊതു ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
