ഖത്തറിൽ റമദാൻ മാസത്തിൽ ഇഫ്താർ ടെന്റുകളും സമൂഹ ഒത്തുചേരലുകളും നിരോധനം

ഖത്തറിൽ റമദാൻ മാസത്തിൽ ഇഫ്താർ ടെന്റുകളും സമൂഹ ഒത്തുചേരലുകളും നിരോധനം

ദോഹ: ഖത്തറില്‍ ഈ റമദാന്‍ മാസത്തിലും കൊവിഡ് ഭീഷണിയുടെ ഫലമായി ഇഫ്താര്‍ ടെന്റുകള്‍, സമൂഹ ഒത്തുചേരലുകള്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വാരത്തെ കാബിനറ്റ് തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

നിലവിൽ രാജ്യത്ത് പൊതു ഇടങ്ങളില്‍ സമ്മേളിക്കാന്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക് അനുവാദമില്ല. വീടുകളിലും കര്‍ശനമായ രീതിയില്‍ കുടുംബാംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. റമദാനിലെയും വിശേഷ ദിനങ്ങളിലെയും കുടുംബ സംഗമങ്ങള്‍ രാജ്യത്ത് കഴിഞ്ഞ തവണ കൊവിഡ് വര്‍ധിപ്പിക്കാന്‍ കരണമാക്കിയതായി അധികൃതര്‍ വിലയിരുത്തുന്നു.

അതുകൊണ്ട് തന്നെ റമദാന്‍ ആരംഭിക്കുന്നതോടെ ഈ വിഷയത്തില്‍ ശക്തമായ പരിശോധനകള്‍ക്കാണ് അധികൃതര്‍ താല്‍പര്യപ്പെടുന്നത്. നിയമ ലംഘകര്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Share this story