പുതിയ സാങ്കേതികവിദ്യ: ഇനി കുടിവെള്ളം വായുവിൽ നിന്ന്

പുതിയ സാങ്കേതികവിദ്യ: ഇനി കുടിവെള്ളം വായുവിൽ നിന്ന്

അബുദാബി: നാമെല്ലാവരും ശ്വസിക്കാൻ ഉപയോഗിക്കുന്ന വായുവിൽ നിന്നും കുടിവെള്ളം ഉൽപാദിപ്പിക്കുകയാണ് യൂ എ ഇ യിലെ എഷാര വാട്ടർ കമ്പനി. അബുദാബിയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം നൂതനസാങ്കേതികവിദ്യ ഉപയോകപ്പെടുത്തി വായുവിൽ നിന്ന് ‘ശുദ്ധമായ കുടിവെള്ളം’ ഉത്പാദിപ്പിക്കാൻ കഴിയുന്ന ജനറേറ്ററുകൾ നിർമ്മിച്ചിരിക്കുകയാണ് .37 ദശലക്ഷം ബില്യൺ ലിറ്റർ ശുദ്ധജലം അന്തരീക്ഷത്തിൽ ഈർപ്പം സംഭരിച്ച് നിർമിക്കാനാകും. വായുവിൽ നിന്ന് ഈർപ്പം വേർതിരിച്ചെടുക്കുകയും അത് ഉയർന്ന നിലവാരമുള്ള കുടിവെള്ളമാക്കി മാറ്റുകയും ചെയ്യുന്ന ഈ സാങ്കേതികവിദ്യ രാജ്യത്തെ ആദ്യത്തേതാണെന്ന്, ”എഷാര വാട്ടർ യുഎഇയുടെ ആഗോള ഓപ്പറേഷൻ ഡയറക്ടർ എഡ് ഐറ്റ്കെൻ വ്യക്തമാക്കി.

ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ സാങ്കേതികവിദ്യ നിലവിലുണ്ടെങ്കിലും, ഖലീഫ ഇൻഡസ്ട്രിയൽ സോൺ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോംഗ്രൂൺ യുഎഇ കമ്പനി ജനറേറ്ററുകൾ നിർമ്മിക്കുന്നത് ഇതാദ്യമാണ്.

‘മെയ്ഡ് ഇൻ അബുദാബി’ എന്ന് നാമകരണം ചെയ്ത ഈ മെഷീന് വൈദ്യുതി ഉപയോഗിച്ചാണ് പ്രവർത്തിക്കുക. പൊടിപടലങ്ങളും കണികകളും നീക്കം ചെയ്യുന്നതിനായി വായു ശുദ്ധീകരണ സംവിധാനത്തിലൂടെ കടത്തി വിടും, തുടർന്ന് ധാതുവൽക്കരണ അറയിലൂടെ കടന്നുപോകുന്നതിന് മുമ്പ് വെള്ളത്തിൽ ഘനീഭവിപ്പിക്കും. അവസാനമായി, ജലത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനായി അൾട്രാവയലറ്റ് ലൈറ്റ് ഉപയോഗിച്ച് ചെക്ക് ചെയ്യുകയും. വെള്ളം പ്രീമിയം ഗുണനിലവാരത്തിൽ എത്തുമ്പോൾ, അത് ശീതീകരിച്ച് ഉപയോഗത്തിന് തയ്യാറാക്കുകയും ചെയ്യും.

Share this story