സലാലയിലെ പുതിയ ജല ശുദ്ധീകരണ ശാലയിൽ വാണിജ്യ ഉൽ​പാദനം ആരംഭിച്ചു

സലാലയിലെ പുതിയ ജല ശുദ്ധീകരണ ശാലയിൽ വാണിജ്യ ഉൽ​പാദനം ആരംഭിച്ചു

മ​സ്​​ക​ത്ത്​: സ​ലാ​ല​യി​ലെ പു​തി​യ ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ വാ​ണി​ജ്യ ഉ​ൽ​​പാ​ദ​നം ആ​രം​ഭി​ച്ചു. അ​ക്വാ പ​വ​ർ, വി​യോ​ലി​യ, ദോ​ഫാ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫോ​ർ ഇ​ൻ​വെ​സ്​​റ്റ്​​മെൻ്റ് ആ​ൻ​ഡ്​​ ഡെ​വ​ല​പ്​​മെൻ്റ് ക​മ്പ​നി എ​ന്നി​വ​യ​ട​ങ്ങു​ന്ന ക​ൺ​സോ​ർ​ട്യ​ത്തി​ന്​ വേ​ണ്ടി സ്​​പെ​യി​ൻ കേ​ന്ദ്ര​മാ​യു​ള്ള ഇ​ൻ​ഫ്ര​സ്​​ട്ര​ക്​​ച​ർ-​എ​ന​ർ​ജി വി​ദ​ഗ്​​ധ​രാ​യ അ​ബെ​ൻ​ഗോ​വ അ​ഗ്വ​യാ​ണ്​ പ്ലാ​ൻ്റ് നി​ർ​മി​ച്ച​ത്. റി​വേ​ഴ്​​സ്​ ഓസ്​​മോ​സി​സ്​ സാ​ങ്കേതി​ക​ത ഉ​പ​യോ​ഗി​ച്ചാ​ണ്​ പ്ലാ​ൻ​റ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​തി​ദി​നം 1.13 ല​ക്ഷം ക്യു​ബി​ക്​ മീ​റ്റ​റാ​ണ്​ ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല​യു​ടെ ശേ​ഷി.

ഒ​മാ​ൻ പ​വ​ർ ആ​ൻ​ഡ്​​ വാ​ട്ട​ർ പ്രൊ​ക്യു​ർ​മൻ്റ് ക​മ്പ​നി​യാ​ണ്​ ഇ​വി​ടെ ഉ​ൽ​​പാ​ദി​പ്പി​ക്കു​ന്ന ജ​ലം വാ​ങ്ങു​ക. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ്​ പ്ലാ​ൻ്റിന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. തു​ട​ർ​ന്ന്​ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​തി​ൻ്റെ ശേ​ഷി ഉ​യ​ർ​ത്താ​നും സാ​ധി​ക്കും. ഒ​മാ​ന്റെ തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന്​ പു​തി​യ ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല ആ​ശ്വാ​സ​മാ​കു​മെ​ന്ന്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. അ​ബെ​ൻ​ഗോ​വ അ​ഗ്വ ഒ​മാ​നി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ര​ണ്ടാ​മ​ത്തെ പ​ദ്ധ​തി​യാ​ണ്​ സ​ലാ​ല​യി​ലേ​ത്. നേ​ര​ത്തേ പ്ര​തി​ദി​നം 45,000 ക്യു​ബി​ക്​ മീ​റ്റ​ർ ഉ​ൽ​​പാ​ദ​ന ശേ​ഷി​യു​ള്ള ബ​ർ​ക്ക ഒ​ന്ന്​ ജ​ല ശു​ദ്ധീ​ക​ര​ണശാ​ല ക​മ്പ​നി പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.

Share this story