ദഫ്‌ന സ്ട്രീറ്റിന്റെ ഇരുവശങ്ങളിലേക്കുള്ള റോഡ് ആറുമാസത്തേക്ക് അടയ്ക്കും

ദഫ്‌ന സ്ട്രീറ്റിന്റെ ഇരുവശങ്ങളിലേക്കുള്ള റോഡ് ആറുമാസത്തേക്ക് അടയ്ക്കും

ദോഹ: വികസന ജോലികള്‍ക്കായി ദഫ്‌ന സ്ട്രീറ്റിന്റെ ഇരുവശങ്ങളിലേക്കുള്ള റോഡ് വെള്ളിയാഴ്ച മുതല്‍ ആറുമാസത്തേക്ക് അടയ്ക്കും. സ്ട്രീറ്റിലെ ഒമര്‍ അല്‍ മുക്തര്‍ സ്ട്രീറ്റുമായുള്ള ഇന്റര്‍സെക്‌ഷനും ബല്‍ഹംബാര്‍ സ്ട്രീറ്റുമായുള്ള ഇന്റര്‍സെക്‌ഷനും ഇടയിലുള്ള റോഡാണ് അടയ്ക്കുന്നത്. ബല്‍ഹംബാര്‍ സ്ട്രീറ്റുമായുള്ള ഇന്റര്‍സെക്‌ഷനില്‍ നിന്ന് അല്‍ ദഫ്‌ന ഇന്റര്‍സെക്‌ഷനിലേക്കുള്ള ഒറ്റ ദിശയിലേക്കുള്ള പാതയും അടയ്ക്കും. ഇരു വശങ്ങളിലെയും എംബസികളിലേക്ക് പോകാനുള്ള റോഡുകളില്‍ ഗതാഗതം അനുവദിക്കും.

ഏപ്രില്‍ 16 മുതല്‍ ആറു മാസത്തേക്ക് പകരം ഒമര്‍ അല്‍ മുക്താര്‍ സ്ട്രീറ്റ്, അല്‍ തവാവീഷ് സ്ട്രീറ്റ്, ബാല്‍ഹംബാര്‍ സ്ട്രീറ്റ് എന്നിവ ഉപയോഗിക്കണം.

Share this story