ഷാർജ പോലീസ് ഇ-സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു

ഷാർജ പോലീസ്  ഇ-സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു

ഈ വർഷം ആദ്യ പാദത്തിൽ തന്നെ 1,863 ഇലക്ട്രോണിക് സ്കൂട്ടറുകൾ, മോട്ടോർ സൈക്കിളുകൾ, സൈക്കിളുകൾ എന്നിവ ഷാർജ പോലീസ് പിടിച്ചെടുത്തു. ഇതിൽ 181എണ്ണം ഇലക്ട്രോണിക് സ്കൂട്ടറുകളാണ്.

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് ഷാർജ പോലീസ് ട്രാഫിക് ആൻഡ് പട്രോളിംഗ് വിഭാഗം ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അല്ലെ അൽ നഖ്ബി പറഞ്ഞു.

നാലു ചക്ര വാഹനങ്ങൾക്ക് മാത്രമായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലും റോഡുകളിലും ഇരുചക്ര വാഹനമോടിച്ചതിനും, ഹെൽമെറ്റും പ്രത്യേക വസ്ത്രവും ധരിക്കുന്നതുമായ സുരക്ഷാ ആവശ്യകതകൾ പാലിക്കാത്തതിനാലുമാണ് പിഴ ചുമത്തിയത്.

ഷാർജ വ്യാവസായിക മേഖലയിൽ നിരവധി അപകടങ്ങളിൽ വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വാഹനമോടിക്കുന്നവർക്ക് ഗുരുതര പരിക്കേറ്റതായും ട്രാഫിക് ഇൻവെസ്റ്റിഗേഷൻ കൺട്രോൾ വിഭാഗം മേധാവി മേജർ മുഹമ്മദ് റാഷിദ് അൽ ഷെഹി അറിയിച്ചു.

Share this story