സൗദിയില്‍ ഇനി ഡ്രൈവിംഗ് ലൈസന്‍സിന് ഡിജിറ്റല്‍ കോപ്പി

സൗദിയില്‍ ഇനി ഡ്രൈവിംഗ് ലൈസന്‍സിന് ഡിജിറ്റല്‍ കോപ്പി

റിയാദ് : സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഡിജിറ്റല്‍ കോപ്പി ട്രാഫിക് ഡയറക്ടറേറ്റ് പുറത്തിറക്കി. ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമുള്ള നടപടിക്രമങ്ങള്‍ക്കെല്ലാം സുരക്ഷാ വകുപ്പുകള്‍ക്കു മുന്നില്‍ ഡിജിറ്റല്‍ കോപ്പി പ്രദര്‍ശിപ്പിച്ചാല്‍ മതി. ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് കോപ്പിയില്‍ ക്യു.ആര്‍ കോഡ് അടങ്ങിയിട്ടുണ്ട്. ഡിജിറ്റല്‍ ലൈസന്‍സ് കോപ്പി സ്മാര്‍ട്ട് ഉപകരണങ്ങളില്‍ സൂക്ഷിക്കാനും ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലാതെ ഏതു സമയത്തും ഉപയോഗിക്കാനും സാധിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ ‘അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സും’ ‘തവക്കല്‍നാ’ ആപ്പും വഴിയാണ് ലൈസന്‍സിന്റെ ഡിജിറ്റല്‍ കോപ്പി പുറത്തിറക്കിയിരിക്കുന്നത്. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് ഡ്രൈവിംഗ് ലൈസന്‍സിന്റെ ഡിജിറ്റല്‍ കോപ്പി വികസിപ്പിച്ചതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

Share this story