ഒമാനിൽ വാ​റ്റ്​ പ്രാ​ബ​ല്യ​ത്തി​ൽ; നി​കു​തി വ​രു​മാ​നം വ​ർ​ധി​ക്കും: ഇന്ധന വില ഉയര്‍ന്നു

ഒമാനിൽ വാ​റ്റ്​ പ്രാ​ബ​ല്യ​ത്തി​ൽ; നി​കു​തി വ​രു​മാ​നം വ​ർ​ധി​ക്കും: ഇന്ധന വില ഉയര്‍ന്നു

മ​സ്‌​ക​ത്ത് ​: രാ​ജ്യ​ത്തിന്റെ സാ​മ്പ​ത്തി​ക കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്താ​നാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​ഖ്യാ​പി​ച്ച പ്ര​ധാ​ന സാ​മ്പ​ത്തി​ക പ​രി​ഷ്‌​കാ​ര​ങ്ങ​ളി​ലൊ​ന്നാ​യ മൂ​ല്യ​വ​ർ​ധി​ത നി​കു​തി (വാ​റ്റ്) സം​വി​ധാ​നം വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ഒ​മാ​നി​ൽ ന​ട​പ്പി​ലാ​യി​ത്തു​ട​ങ്ങി. ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ 2016ൽ ​ഒ​പ്പു​വെ​ച്ച പൊ​തു ഉ​ട​മ്പ​ടി പ്ര​കാ​രം വാ​റ്റ് ന​ട​പ്പാ​ക്കാ​നു​ള്ള ആ​സൂ​ത്ര​ണം ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്നു.

ലോ​ക​ത്തെ 160 രാ​ജ്യ​ങ്ങ​ൾ ഇ​തി​ന​കം​ത​ന്നെ വാ​റ്റ്​ ചു​മ​ത്തി​യി​ട്ടു​ണ്ട്. 2018മു​ത​ൽ യു.​എ.​ഇ​യും സൗ​ദി അ​റേ​ബ്യ​യും അ​തി​നു​ശേ​ഷം ബ​ഹ്‌​റൈ​നും വാ​റ്റ്​ ന​ട​പ്പാ​ക്കി​യി​രു​ന്നു. വി​ശാ​ല​മാ​യ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​രോ​ക്ഷ​നി​കു​തി അ​വ​ത​രി​പ്പി​ക്കു​ന്ന വാ​റ്റി​ലൂ​ടെ രാ​ജ്യ​ത്തിന്റെ വാ​ർ​ഷി​ക വ​രു​മാ​നം വ​ർ​ധി​ക്കു​മെ​ന്ന്​ ഔദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

വാ​റ്റ്​ ന​ട​പ്പാ​യി​ത്തു​ട​ങ്ങി​യ​തോ​ടെ വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ വി​ല​വ​ർ​ധ​ന​യു​ണ്ടാ​കും. പ്ര​ധാ​ന​മാ​യും എ​ണ്ണ​വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കും. 222ബൈ​സ​യു​ടെ ഡീ​സ​ലി​ന്​ 233ബൈ​സ​യാ​കു​മെ​ന്നാ​ണ്​ ക​ണ​ക്കാ​​ക്ക​പ്പെ​ടു​ന്ന​ത്. ഹോ​ട്ട​ൽ ബു​ക്കി​ങ്, ക​ട​ക​ൾ വാ​ട​ക​ക്കെ​ടു​ക്കു​ന്ന​ത്, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, വ്യാ​വ​സാ​യി​ക-​വാ​ണി​ജ്യ കോം​പ്ല​ക്​​സു​ക​ൾ, ഹോ​ട്ട​ൽ അ​പാ​ർ​ട്​​മെൻറു​ക​ൾ എ​ന്നി​വ​ക്ക്​ വാ​റ്റ്​ ചു​മ​ത്തും.

എ​ന്നാ​ൽ 488 ഭക്ഷ്യോൽ​പ​ന്ന​ങ്ങ​ളെ ഈ ​നി​കു​തി​യി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി​ ക​ഴി​ഞ്ഞ ആ​ഴ്​​ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. മ​രു​ന്നു​ക​ൾ, ആ​രോ​ഗ്യ സം​ര​ക്ഷ​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ, മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്​​തു​ക്ക​ളും സേ​വ​ന​ങ്ങ​ളും, വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കും ചാ​രി​റ്റി​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​ക്കും വാ​റ്റ്​ ചു​മ​ത്തു​ക​യി​ല്ല.

എ​ല്ലാ വാ​റ്റ്​ ബാ​ധ​ക​മാ​കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ളും അ​തോ​റി​റ്റി​യു​ടെ ഓൺ​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ നി​കു​തി വ​കു​പ്പ്​ എ​ല്ലാ ക​മ്പ​നി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റിന്റെ ഒ​രു പ​ക​ർ​പ്പ് ക​മ്പ​നി ആ​സ്ഥാ​ന​ത്തെ ഒ​രു പ്ര​ധാ​ന സ്ഥ​ല​ത്ത് പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.

വാ​റ്റ്​ നി​യ​മ​ത്തി​ൽ വീ​ഴ്​​ച വ​രു​ത്തു​ന്ന​വ​ർ​ക്ക്​ 500 റി​യാ​ലി​ൽ കു​റ​യാ​ത്ത​തും 5000 റി​യാ​ലി​ൽ കൂ​ടാ​ത്ത​തു​മാ​യ പി​ഴ അ​ട​​ക്കേ​ണ്ടി​വ​രും. പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​ത്തിന്റെ ഏ​ക​ദേ​ശം 1.5ശ​ത​മാ​നം മൂ​ല്യം വാ​റ്റ്​ ഉ​ൽ​പാ​ദി​പ്പി​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

വാറ്റ് പ്രാബല്യത്തില്‍ വന്നതോടെ ഒമാനില്‍ ഇന്ധനവില ഉയര്‍ന്നു. എം91 പെട്രോള്‍ ലീറ്ററിന് 205 ബൈസയില്‍ നിന്ന് 215 ബൈസയായി ഉയര്‍ന്നു. എം95 പെട്രോള്‍ നിരക്ക് 216 ബൈസയില്‍ നിന്ന് 227 ബൈസയായി. ഡീസലിന് 233 ആണു വാറ്റ് ഉള്‍പ്പടെയുള്ള നിരക്ക്. നേരത്തെ ഡീസല്‍ നിരക്ക് 222 ബൈസായിരുന്നു.

Share this story