നാട്ടിലേക്കുള്ള യാത്ര തൽകാലം വേണോ; ആശങ്കയോടെ പ്രവാസികൾ

നാട്ടിലേക്കുള്ള യാത്ര തൽകാലം വേണോ; ആശങ്കയോടെ പ്രവാസികൾ

നിലവില്‍ തങ്ങളുടെ നാട്ടിലെ സ്ഥിതി കുറച്ച് ഗുരുതരമാണ്. ഇപ്പോൾ നാട്ടിൽ പോയി ഗള്‍ഫിലേക്ക് രോഗം കൊണ്ട് വരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഭൂരിഭാഗം ഇന്ത്യന്‍ പ്രവാസികളുടെയും അഭിപ്രായം.

എന്നാൽ പല പ്രവാസികളും എല്ലാം ശരിയാകട്ടെ എന്ന് കരുതി വർഷങ്ങളായി നാട്ടിൽ പോകാത്തവരുണ്ട്. അതിൽ ഭൂരിഭാഗവും ബാച്ചിലർ പ്രവാസികളാണ്. തങ്ങളുടെ നീട്ടി വെച്ച യാത്ര എന്ന് യാഥാർഥ്യമാക്കാനാകും എന്ന ആശങ്കയിൽ കഴിയുകയാണവർ. നാട്ടിലെ കിട്ടുന്ന ദിവസങ്ങൾ അധികം നിയന്ത്രണങ്ങളില്ലാതെ കഴിയാനാകണമെന്നാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്.

കൊറോണ വൈറസിന്റെ വകഭേദം നിലവില്‍ സ്വന്തം രാജ്യത്തിന് തന്നെ അപകടം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് യാത്ര തത്ക്കാലത്തേക്ക് മാറ്റാം എന്ന നിലപാടിലേക്ക് ഇന്ത്യന്‍ പ്രവാസികള്‍ എത്തിച്ചേർന്നിരിക്കുന്നത്.

അത്യാവശ്യഘട്ടങ്ങളിൽ നാട്ടിൽ പോകുന്നവർക്ക് വരും ദിവസങ്ങളിലെ യാത്രനിയന്ത്രണങ്ങളാൽ ഇനി നിശ്ചയിച്ച സമയത്തിനകം തിരിച്ചു വരാനാകുമോ എന്ന ആശങ്കയും പ്രവാസികളെ അലട്ടുന്നുണ്ട്.

Share this story