തുറമുഖത്തിന് സമീപം റിമോട്ട് നിയന്ത്രിത സ്‌ഫോടകവസ്തു നിറച്ച ബോട്ട്; ആക്രമണ പദ്ധതി പരാജയപ്പെടുത്തി സൗദി നാവികസേന

തുറമുഖത്തിന് സമീപം റിമോട്ട് നിയന്ത്രിത സ്‌ഫോടകവസ്തു നിറച്ച ബോട്ട്; ആക്രമണ പദ്ധതി പരാജയപ്പെടുത്തി സൗദി നാവികസേന

യാംബു: റിമോട്ട് നിയന്ത്രിത സ്‌ഫോടകവസ്തു നിറച്ച ബോട്ട് ചെങ്കടലില്‍ യാംബു തുറമുഖത്തിന് സമീപം കണ്ടെത്തിയതായും ബോട്ട് സൗദി നാവികസേന തടഞ്ഞുവെച്ചു നശിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ചൊവ്വാഴ്​ച രാവിലെ 6.40നാണ് സംഭവം. ചെങ്കടലില്‍ കപ്പല്‍ തടഞ്ഞുനിര്‍ത്താനും ആക്രമണം തുടങ്ങുന്നതിനുമുൻപ് നശിപ്പിക്കാനും സൗദി നാവികസേനക്ക്​ കഴിഞ്ഞതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.

രാജ്യത്തിനു നേരെയുള്ള ശത്രുതാപരമായ ശ്രമങ്ങള്‍ക്കെതിരെ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കുമെന്നു അല്‍ മാലിക്കി വ്യക്തമാക്കി. സൗദി അറേബ്യക്കെതിരായ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്നും രാജ്യത്തിൻ്റെ ദേശീയ കഴിവുകളും സാമ്പത്തിക അഭിവൃദ്ധിയും ലക്ഷ്യമിടുന്ന ഇത്തരം ആക്രമണങ്ങൾക്ക് നേരെ ശക്തമായ മറുപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

Share this story