സോഹാർ നുസ്രത്തുൽ ഇസ്ലാം മദ്രസക്ക് അഭിമാന നേട്ടം

Share with your friends

മസ്‌കത്ത്: സമസ്ത പൊതുപരീക്ഷയിൽ സോഹാർ നുസ്രത്തുൽ ഇസ്ലാം മദ്രസ 5,7,10 ക്ലാസുകളിൽ 100 ശതമാനം വിജയത്തോടെ അഭിമാന നേട്ടം നിലനിർത്തി. സ്ഥാപിതകാലം മുതൽ പൊതു പരീക്ഷ എഴുതിയമുഴുവൻ കുട്ടികളേയും വിജയിപ്പിച്ച് മദ്രസ മുന്നേറുകയാണ്.

ഈ വർഷം പരീക്ഷ എഴുതിയ അധിക കുട്ടികളും ഡിസ്റ്റിംഗ്ഷനോടെ ഉന്നത നിലവാരം പുലർത്തി. പഠനത്തോടൊപ്പം കലാമത്സര രംഗത്തും സോഹാർ മദ്രസഎന്നും ചാമ്പ്യന്മാരായിരുന്നു.

ഉന്നത മാർക്ക്‌ വാങ്ങിയ വിദ്യാർത്ഥികളെയും പ്രാപ്തരാക്കിയ അധ്യാപകരെയും മാനേജ്മെന്റ് കമ്മിറ്റി അനുമോദിച്ചു, ഏഴാം ക്‌ളാസിൽ ഡിസ്റ്റിങ്ഷിനോടെ ഉന്നതമാർക്ക്‌ വാങ്ങിയ ശാമില റഷിദ്‌ (D/o PT അബ്ദുൽ റഷീദ്) അഞ്ചാം ക്ളാസിൽ നജാഷൗകത്ത്(D/o ഷൗകത്ത് ) എന്നിവരെ കമ്മിറ്റി അനുമോദിച്ചു.

ചെയർമാൻ ബാവ ഹാജി അൽ ജസീറ, മാനേജർ റഹീസ് ഇരിക്കൂർ, എം ടി അബ്ദുറഹ്മാൻ സാഹിബ്‌,മഹമൂദ് സി എച്ച്,ശിഹാബ് ഫൈസി, അബ്ദുൽ ഖാദർ ഫൈസി,ബാവ ദാരിമി,മുജീബ് ഫൈസി,ഹുസൈൻ ലത്തീഫി തുടിങ്ങിയനേതാക്കൾ പങ്കെടുത്തു

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-