വായനയുടെ ഉത്സവകാഴ്ചകളിലേക്ക്

വായനയുടെ ഉത്സവകാഴ്ചകളിലേക്ക്

Report : Mohamed Khader Navas

ഷാർജ: പതിനൊന്ന് ദിവസത്തെ ഷാർജ കുട്ടികളുടെ വായനോത്സവം വെറുമൊരു വായനയുടെ ലഹരിയേക്കാളുപരി പ്രായപരിധിക്കതീതമായി കുടുംബത്തോടൊപ്പമുള്ള മാനസികോല്ലാസത്തിൻ്റെ ആഘോഷം കൂടിയാണ്. ഒപ്പം നമ്മുടെ കുട്ടികളിൽ വായനയോടുള്ള ഇഷ്ടം വളർത്തുന്നതിൽ പ്രത്യേകമായ ശ്രദ്ധയും കേന്ദ്രികരിക്കുന്നു.

വായനയുടെ ഉത്സവകാഴ്ചകളിലേക്ക്

കുട്ടികൾക്ക് അപ്ലൈഡ് ആർട്സ് തീമിൻ്റെ ഭാഗമായി, ആവേശകരമായ ഇല്ലസ്ട്രേറ്റർ വർക്ക് ഷോപ്പുകളിൽ പങ്കെടുക്കുവാനും പേപ്പർ ക്വില്ലിംഗ്, ആനിമേറ്റഡ് കാർട്ടൂണുകൾ പോലുള്ള ക്രിയേറ്റീവ് ആർട്ടുകളെക്കുറിച്ച് അറിയാനുമുള്ള അവസരങ്ങളും ഒരുക്കിയിരിക്കുന്നു.

വായനയുടെ ഉത്സവകാഴ്ചകളിലേക്ക്

മാജിക്കും പ്രകൃതിയുടെ മാലാഖയും ഉൾപ്പെടുന്ന
“ബ്രെയിൻ ഇൻസൈഡ് സ്റ്റോറി” എന്ന കലാരൂപം കുട്ടികളുടെ ഏറെ പ്രശംസ പിടിച്ചുപറ്റി.

വായനയുടെ ഉത്സവകാഴ്ചകളിലേക്ക്

രുചികരമായ ഭക്ഷണത്തിൻ്റെ ഊഷ്മളത അറിയാതെ എസ്‌സി‌ആർ‌എഫിലേക്കുള്ള യാത്ര ഒരിക്കലും പൂർത്തിയാവില്ല. കുട്ടികൾക്ക് ഭക്ഷണം ആസ്വദിച്ചു കഴിക്കുക മാത്രമല്ല, ചില പ്രശസ്ത അന്താരാഷ്ട്ര പാചകക്കാരിൽ നിന്ന് പാചകരീതികൾ കണ്ടു പഠിക്കുകയും ചെയ്യാം. വായിൽ കപ്പലോടിക്കാനുള്ളത്ര വെള്ളം നിറയ്ക്കുന്ന ഇന്ത്യൻ ബിരിയാണിയുടെ രുചി അനുഭവിച്ചു തന്നെ അറിയണം. ഇറ്റാലിയൻ പാസ്ത, ജാപ്പനീസ് സുഷി വരെയുള്ള വ്യത്യസ്തങ്ങളായ രുചികൾ പാചക കോണിൽ എല്ലാ ദിവസവും ഒരു പുതിയ പാചകരീതി എന്ന രീതിയിൽ ആസ്വദിക്കാനും അവസരമുണ്ട്.

വായനയുടെ ഉത്സവകാഴ്ചകളിലേക്ക്

മൊറോക്കൻ ഓറഞ്ച് സാലഡി നോടൊപ്പം നാരങ്ങ, ഒലിവ് എന്നിവ ഉപയോഗിച്ച് രുചികരമായ ചിക്കൻ ടാഗിൻ എങ്ങനെ പാചകം ചെയ്യാമെന്നാണ് ഷെഫ് ആലിയ അൽ കാസിമി കുട്ടികൾക്ക് കാണിച്ച്‌കൊടുത്തതെങ്കിൽ തത്സമയ പാചകത്തിലൂടെ നിരവധി ഉഷ്ണമേഖലാ പഴങ്ങൾ ഉപയോഗിച്ച് ഷെഫ് ബദിയ ഖൈറെദ്ദീൻ പുതിയതും ആരോഗ്യകരവുമായ നിരവധി ജ്യൂസുകൾ തയ്യാറാക്കി കുട്ടികൾക്ക് നൽകി.

വായനയുടെ ഉത്സവകാഴ്ചകളിലേക്ക്

കുവൈറ്റ് — ഫുൾ ഫ്രെയിം ഇന്റർനാഷണൽ മീഡിയ പ്രൊഡക്ഷൻ കുട്ടികൾക്കായി അവതരിപ്പിച്ച പാടുന്നതിലും സംഗീതം പ്ലേ ചെയ്യുന്നതിലും കഴിവുള്ള ഒരു പെൺകുട്ടിയെക്കുറിച്ചുള്ള കഥ പറയുന്ന നാടകം അരങ്ങ് തകർത്തപ്പോൾ അതിൻ്റെ ജ്വാലകൾ പ്രേക്ഷകരിലേക്ക് കത്തിപ്പടരുകയായിരുന്നു.

വായനയുടെ ഉത്സവകാഴ്ചകളിലേക്ക്

കോമിക്സ് ഒരു അദ്വിതീയ സ്വതന്ത്ര കലാരൂപമാണ്. രസകരവും വിരസവുമല്ലാത്ത ഒരു കോമിക്ക് സൃഷ്ടിക്കുന്നതിൻ്റെ നിരവധി നിയമങ്ങളും രഹസ്യങ്ങളും ഇവിടെ കുട്ടികൾക്ക് പകർന്നു നൽകുന്നുണ്ട്. കുട്ടികൾക്ക് പ്രിയങ്കരമായ കോമിക് ആൽബങ്ങളുടെ വൻ ശേഖരം തന്നെ കോമിക് സ്റ്റാളുകളിലുണ്ട്. പെൻസിൽകൊണ്ട് വരച്ച്‌കോമിക്സ് കഥാപാത്രങ്ങൾ എങ്ങനെ എളുപ്പത്തിൽ സൃഷ്ടിക്കാമെന്നും, അങ്ങനെ പല-പല ഘട്ടങ്ങളിലൂടെ കോമിക്സിനായി തിരക്കഥ എങ്ങനെ രചിക്കാമെന്നും അതിലൂടെ സൂപ്പർഹീറോ ചിത്രങ്ങളിലേക്ക് എങ്ങനെ എത്താമെന്നും കുട്ടികൾക്ക് മനസിലാകുന്ന തരത്തിൽ ഇവിടെനിന്നും പരിശീലനം നൽകുന്നുണ്ട്. കൂടാതെ കോമിക്ക് ബുക്കുകളുടെ ശേഖരം സമ്മാനമായി ലഭിക്കുന്നതോടെ ഓരോ കുട്ടിയും കണ്ണും മനസും നിറഞ്ഞാണ് വായനോത്സവത്തിൻ്റെ വേദിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നത് .

Share this story