എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷൻ്റെ കീഴിൽ പുതിയ വിതരണ കമ്പനി സ്ഥാപിക്കാൻ ഷാർജ ഭരണാധികാരി നിർദ്ദേശം നൽകി

എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷൻ്റെ കീഴിൽ പുതിയ വിതരണ കമ്പനി സ്ഥാപിക്കാൻ ഷാർജ ഭരണാധികാരി നിർദ്ദേശം നൽകി

Report : Mohamed Khader Navas

ഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുറപ്പെടുവിച്ച ഏറ്റവും പുതിയ നിർദേശപ്രകാരം പ്രവർത്തനച്ചെലവ് കുറച്ച്‌ പ്രാദേശിക, അന്തർദേശീയ വിപണികളിലേക്ക് പുസ്തക വിതരണം വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി എക്സ്പോ സെൻറർ ഷാർജയ്ക്കടുത്തുള്ള ഇപിഎ ആസ്ഥാനത്ത് നിന്നും പുതിയ വിതരണ കമ്പനി പ്രവർത്തിക്കും. നാമമാത്രമായ ഫീസ് അടയ്ക്കുന്നതിലൂടെ, പ്രസാധകർക്ക് ഇനി പ്രാദേശിക, അന്തർദേശീയ വിപണികളിലേക്ക് വിതരണം വ്യാപിപ്പിക്കാൻ ഇതിലൂടെ കഴിയും.

എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷൻ്റെ കീഴിൽ പുതിയ വിതരണ കമ്പനി സ്ഥാപിക്കാൻ ഷാർജ ഭരണാധികാരി നിർദ്ദേശം നൽകി

ഷാർജയിലെയും യുഎഇയിലെയും പ്രസിദ്ധീകരണ വ്യവസായത്തിൻ്റെ വ്യാപ്തിയും പദവിയും വികസിപ്പിക്കുന്നതിന് ഷാർജയുടെ ഭരണാധികാരി നൽകുന്ന നിരന്തരമായ പിന്തുണയെ യുഎഇ പബ്ലിഷിംഗ് ഫ്രറ്റേണിറ്റി അംഗങ്ങൾ പ്രശംസിച്ചു. ദേശീയ പ്രസിദ്ധീകരണ വ്യവസായത്തിൽ ഇത് നല്ല സ്വാധീനം ചെലുത്തുമെന്ന് അവർ എടുത്തു പറഞ്ഞു. പ്രസാധകരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിലൂടെ വിതരണ വ്യവസായത്തിൻ്റെ വ്യാപനത്തിന് സഹായിക്കുന്ന പ്രക്രിയകൾക്ക് ഈ തീരുമാനം വളരെ സഹായകമാകുമെന്ന് മുതിർന്ന ഇപിഎ ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു.

എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷൻ്റെ കീഴിൽ പുതിയ വിതരണ കമ്പനി സ്ഥാപിക്കാൻ ഷാർജ ഭരണാധികാരി നിർദ്ദേശം നൽകി

പുസ്തകങ്ങളുടെ ശക്തിയിലും അവ രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും ഷാർജ ഭരണാധികാരിയുടെ അചഞ്ചലമായ പിന്തുണയും മാർഗ്ഗനിർദ്ദേശവും ആസ്വദിക്കുന്നുവെന്നും, പ്രാദേശിക, അറബ് പബ്ലിഷിംഗ് വ്യവസായത്തേയും സാംസ്കാരിക പദ്ധതിയേയും മുന്നോട്ട് നയിക്കാൻ ഡോ. സുൽത്താൻ അൽ ഖാസിമി നൽകിവരുന്ന നിർണായക നീക്കങ്ങൾ വലിയ പങ്കാണ് വഹിക്കുന്നതെന്നും ഇപിഎ പ്രസിഡൻ്റെ അലി ഒബയ്ദ് ബിൻ ഹതീം അഭിപ്രായപ്പെട്ടു.

എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷൻ്റെ കീഴിൽ പുതിയ വിതരണ കമ്പനി സ്ഥാപിക്കാൻ ഷാർജ ഭരണാധികാരി നിർദ്ദേശം നൽകി

കൂടാതെ പ്രാദേശികവും അന്തർ‌ദ്ദേശീയവുമായ വിപണികളിലെ എമിറാത്തി പ്രസാധകരുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും പ്രസക്തമായ ആഗോള സാംസ്കാരിക ഫോറങ്ങളിലെ അവരുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനും ഇതിലൂടെ കഴിയുമെന്നും അലി കൂട്ടിച്ചേർത്തു.

പ്രാദേശിക, അറബ് പബ്ലിഷിംഗ് മേഖലകളുടെ വികസനത്തിലും പുരോഗതിയിലും ഷാർജ ഭരണാധികാരിയുടെ ഉദാരമായ പിന്തുണയും രക്ഷാകർതൃത്വവും ഒരു പ്രധാന ഘടകമാണെന്നും . പുതിയ നിർദ്ദേശം അറബ് തലക്കെട്ടുകൾ പുതിയ വിപണികളിലേക്കും സമൂഹത്തിൻ്റെ വിശാലമായ തലത്തിലേക്കും സ്ഥിരമായി ഒഴുകുന്നതിനും, പ്രസാധകരും അവരുടെ വായനക്കാരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹായകമാകുമെന്നും ഇപിഎയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് അൽ കൗസ് അഭിപ്രായപ്പെട്ടു. വിതരണ തന്ത്രവും സേവനങ്ങളും കാര്യക്ഷമമാക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് തങ്ങൾക്ക് നന്നായി അറിയാമെന്നും, വിൽപ്പനയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ പ്രസാധകർക്ക് നിരവധി വിതരണക്കാർ ഉയർന്ന ഫീസ് ഈടാക്കുന്നുണ്ടെന്നും, ഇത് കോവിഡ് മൂലമുണ്ടായ പ്രയാസങ്ങളെ കൂടുതൽ വഷളാക്കുന്നുവെന്നും റാഷിദ് കൂട്ടി ചേർത്തു.

ഷാർജ ഭരണാധികാരിയുടെ നിർദ്ദേശം ഈ നിർണായക ഘട്ടത്തിൽ, യുഎഇ പ്രസാധകർക്കിടയിൽ ഒരു പുതിയ യുഗത്തിന് അടിത്തറയിടുക തന്നെ ചെയ്യുമെന്നും റാഷിദ് പ്രത്യാശ പ്രകടിപ്പിച്ചു.

Share this story