പന്ത്രണ്ടാമത് ഷാർജ വായനോത്സവ വേദിയിൽ പേപ്പർ ക്യുല്ലിങ്ങുമായി, അലസ്സിയ ബ്രാവോ

പന്ത്രണ്ടാമത് ഷാർജ വായനോത്സവ വേദിയിൽ പേപ്പർ ക്യുല്ലിങ്ങുമായി, അലസ്സിയ ബ്രാവോ

Report : Mohamed Khader Navas

ഷാർജ: വായനോത്സവ വേദിയിൽ
കുട്ടികളുടെ പ്രിയപ്പെട്ട കലാകാരി അലസ്സിയ ബ്രാവോ പേപ്പർ ക്യുല്ലിങ്ങ് കലയുടെ നുറുങ്ങുകൾ കുട്ടികളുമായി പങ്കുവച്ചു.

പന്ത്രണ്ടാമത് ഷാർജ വായനോത്സവ വേദിയിൽ പേപ്പർ ക്യുല്ലിങ്ങുമായി, അലസ്സിയ ബ്രാവോ

ക്രയോണുകൾ, നിറങ്ങൾ, കട്ടിംഗ് പേപ്പർ എന്നിവ ഉപയോഗിച്ച് 2ഡി കൊളാഷ് സൃഷ്ടിക്കുന്നതെങ്ങനെയെന്ന് അവർ കൂട്ടികളെ പഠിപ്പിച്ചു. തുടർന്ന് യുവ കലാകാരന്മാർ അവരോടൊപ്പം 2ഡി കൊളാഷുകൾ സൃഷ്ടിച്ചു.

പന്ത്രണ്ടാമത് ഷാർജ വായനോത്സവ വേദിയിൽ പേപ്പർ ക്യുല്ലിങ്ങുമായി, അലസ്സിയ ബ്രാവോ

കുട്ടികൾ അവരുടെ സർഗ്ഗാത്മകതയെ കടലാസിലേക്ക് പകർത്തി വച്ചപ്പോൾ അത് അതിമനോഹരമായ കാഴ്ചയായി മാറി. ഊർജ്ജസ്വലമായ വർക്ക്‌ഷോപ്പ് അവസാനിച്ചതിനു ശേഷവും, കുട്ടികൾ ‌മടങ്ങി പോകാതെ മനം മറന്ന് അവരുടെ കലാസൃഷ്ടിക്ക് അന്തിമരൂപം നൽകുന്നത് കാണാമായിരുന്നു.

പന്ത്രണ്ടാമത് ഷാർജ വായനോത്സവ വേദിയിൽ പേപ്പർ ക്യുല്ലിങ്ങുമായി, അലസ്സിയ ബ്രാവോ

വർക്ക്ഷോപ്പുകളിൽ കുട്ടികൾ എങ്ങനെ ചിന്തിക്കുന്നു എന്നതും അവരുടെ ഭാവന എങ്ങനെ ഉപയോഗിക്കുന്നു എന്നതും തന്നെ ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്ന് അലസ്സിയ ബ്രാവോ പറഞ്ഞു.

പന്ത്രണ്ടാമത് ഷാർജ വായനോത്സവ വേദിയിൽ പേപ്പർ ക്യുല്ലിങ്ങുമായി, അലസ്സിയ ബ്രാവോ

കുട്ടികൾക്ക് നൽകിയ ഒരു ആശയം ഉപയോഗിച്ച് അതിശയകരമായ കാര്യങ്ങൾ‌സൃഷ്ടിക്കാനുള്ള അവരുടെ കഴിവ് താൻ ആസ്വദിക്കുകയും, അവരെപ്പോലെ ആകാൻ ആഗ്രഹിക്കുകയും ചെയ്യാറുണ്ടെന്നും ബ്രാവോ പറഞ്ഞു.

ഫ്രഞ്ച് കുട്ടികളുടെ പുസ്തകമായ ‘ലാ ബ്ലൈൻ റ്റു ബസ് 29’ ചിത്രീകരിച്ചതിന് ബ്രാവോ 2017 ൽ ടാലിൻ ത്രൈമാസ ഗ്രാന്റ് പ്രിക്സ് പുരസ്കാരം നേടിയിരുന്നു. ഈ വർഷം പ്രഥമ എസ്‌സി‌ആർ‌എഫ് അവാർഡും അവർ നേടുകയുണ്ടായി.

പന്ത്രണ്ടാമത് ഷാർജ വായനോത്സവ വേദിയിൽ പേപ്പർ ക്യുല്ലിങ്ങുമായി, അലസ്സിയ ബ്രാവോ

ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന ഉയർന്ന നിലവാരമുള്ള വിഷ്വൽ ഉള്ളടക്കം ഉൾക്കൊള്ളുന്ന കുട്ടികളുടെ പുസ്തകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി UFUQ ഓരോ ചിത്രകാരനും1500 ഡോളർ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്.

വളരെ രസകരവും വിജ്ഞാനപ്രദവും ആഴത്തിലുള്ളതുമായ അനുഭവങ്ങളുമായാണ് വായനോത്സവത്തിലെത്തുന്ന ഒരോ കുട്ടികളും മടങ്ങുന്നത്.

Share this story