കുട്ടികൾക്കായി എഴുതുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്; ഈജിപ്ഷ്യൻ നടനും എഴുത്തുകാരനുമായ അഹമ്മദ് അമീൻ

കുട്ടികൾക്കായി എഴുതുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്; ഈജിപ്ഷ്യൻ നടനും എഴുത്തുകാരനുമായ അഹമ്മദ് അമീൻ

Report : Mohamed Khader Navas

ഷാർജ: കുട്ടികളുടെ സാഹിത്യവും കലയും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ‘കുട്ടികൾക്കായി എഴുതുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണെന്ന് പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ ഈജിപ്ഷ്യൻ നടനും എഴുത്തുകാരനുമായ അഹമ്മദ് അമീൻ അഭിപ്രായപ്പെട്ടു.

കുട്ടികൾക്കായി എഴുതുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്; ഈജിപ്ഷ്യൻ നടനും എഴുത്തുകാരനുമായ അഹമ്മദ് അമീൻ

അൽ പ്ലാച്ച്യു ടിവി ഷോയുടെ അവതാരകൻകൂടിയായ അമീൻ, അഭിനയം, നാടകം, പുസ്തകങ്ങൾ എന്നിവ തമ്മിലുള്ള ബന്ധവും, കോമിക്ക് ആർട്ടിസ്റ്റ്, പത്രാധിപർ എന്നീ നിലകളിലുള്ള കരിയറിൻ്റെ അനുഭവങ്ങളും ജീവിതയാത്രയും കുടുംബങ്ങളും കുട്ടികളുമായി നടത്തിയ ഒരു തുറന്ന സംവാദത്തിൽ പങ്കുവെച്ചു.

കുട്ടികൾക്കായി എഴുതുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്; ഈജിപ്ഷ്യൻ നടനും എഴുത്തുകാരനുമായ അഹമ്മദ് അമീൻ

മികച്ച നാടകം നിലവാരമുള്ള സാഹിത്യത്തിനും പുസ്തകങ്ങൾക്കും വിധേയമാണെന്ന് എമിറാത്തി പത്രപ്രവർത്തക ഷെയ്ഖ അൽ മുത്തൈരി നേതൃത്വം നൽകിയ ചർച്ചയിൽ അമീൻ ഊന്നിപ്പറഞ്ഞു. കുട്ടികളുടെ സീരീസ്, ടിവി ഷോകൾ നിർമ്മിക്കുന്നതിന് കുട്ടികളുടെ ഭാവനയോട് വിശ്വസ്തത പുലർത്തുന്ന അസാധാരണമായ ശ്രമങ്ങളും വൈദഗ്ധ്യവും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കുട്ടികൾക്കായി എഴുതുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്; ഈജിപ്ഷ്യൻ നടനും എഴുത്തുകാരനുമായ അഹമ്മദ് അമീൻ

കുട്ടികളുടെ പുസ്തക എഴുത്തുകാർ യുവതലമുറയെ ലക്ഷ്യമിടുന്ന കൃതികളിൽ മൂല്യങ്ങളും ധാർമ്മികതയും ഉൾപ്പെടുത്തണമെന്നും, തൻ്റെ രചനകളിലൂടെ,ഒരു നടനെന്ന നിലയിൽ മാത്രമല്ല, പിതാവെന്ന നിലയിലും കൂടിയാണ് താൻ കുട്ടികളോട് സംസാരിക്കുന്നതെന്നും നിരവധി കാർട്ടൂൺ ടെലിവിഷൻ പരമ്പരകളുടെ തിരക്കഥാകൃത്ത് കൂടിയായ അമീൻ പറഞ്ഞു.

കുട്ടികൾക്കായി എഴുതുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്; ഈജിപ്ഷ്യൻ നടനും എഴുത്തുകാരനുമായ അഹമ്മദ് അമീൻ

യുവപ്രേഷകരുടെ കൗതുകം നിറഞ്ഞ ചോദ്യങ്ങൾക്ക് മറുപടിയായി അഭിനയത്തോടും നാടകത്തോടുമുള്ള തൻ്റെ അഭിനിവേശം വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിച്ചതാണെന്നും, വ്യത്യസ്തമായുള്ള കഴിവുകൾ പ്രകടിപ്പിക്കാൻ തിയേറ്റർ തരുന്ന അവസരങ്ങൾ ഉപയോഗിച്ച് വളരെ കഴിവുള്ളവരും സർഗ്ഗാത്മകരുമായ ആളുകളുടെ ഒരു ടീമുമായി ഇടപഴകി കലാപരമായി വിജയിക്കണമെന്നും അഹമ്മദ് അമീൻ പറഞ്ഞു.

വാണിജ്യപരമായി പ്രോജക്റ്റുകൾ എങ്ങനെ വിജയകരമാക്കാം എന്നതിനെക്കുറിച്ചു കൂടി ഓർമിപ്പിച്ചു കൊണ്ടാണ് അദ്ദേഹം സംവാദം അവസാനിപ്പിച്ചത്.

Share this story